India

എന്‍ഫോഴ്‌സ്‌മെന്റ് കേസ്: ഫാറൂഖ് അബ്ദുല്ലയുടെ 12 കോടിയുടെ ആസ്തികള്‍ പിടിച്ചെടുത്തു

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി.

എന്‍ഫോഴ്‌സ്‌മെന്റ് കേസ്: ഫാറൂഖ് അബ്ദുല്ലയുടെ 12 കോടിയുടെ ആസ്തികള്‍ പിടിച്ചെടുത്തു
X

ശ്രീനഗര്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുല്ലയുടെ 12 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ പിടിച്ചെടുത്തു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയിരിക്കുന്നത്.

ആകെ 11.86 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തതെന്ന് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. 2018ലാണ് സാമ്പത്തിക കുറ്റകൃത്യമാരോപിച്ച് ഫാറൂഖ് അബ്ദുല്ലയുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ സിബിഐ കുറ്റപത്രം ഫയല്‍ ചെയ്യുന്നത്. 2002- 11 കാലയളവില്‍ 43.69 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ഇവര്‍ക്കെതിരേയുണ്ടായ ആരോപണം. തുടര്‍ന്ന് അടുത്തിടെ ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫാറൂഖ് അബ്ദുല്ലയെ ചോദ്യംചെയ്തിരുന്നു. ഇതിനുശേഷമാണ് ഇപ്പോള്‍ സ്വത്തുക്കള്‍ പിടിച്ചെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it