പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ടു സായുധരും ഒരു സൈനികനും കൊല്ലപ്പെട്ടു

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ടു സായുധരും ഒരു സൈനികനും കൊല്ലപ്പെട്ടു

പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമ ദലിപോറ എരിയയില്‍ സുരക്ഷാ സേനയും സായുധരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സായുധരും ഒരു സൈനികനും കൊല്ലപ്പെട്ടതായി സുരക്ഷാസേന അറിയിച്ചു.

ഇന്നു രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ സായുധപ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായതെന്നു സേനാ വക്താവ് അറിയിച്ചു. സംഭവത്തെ തുടര്‍ന്നു മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു.

RELATED STORIES

Share it
Top