മുംബൈയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

കെട്ടിടനിര്‍മാണത്തില്‍ കരാറുകാരന്‍ കാണിച്ച അനാസ്ഥയാണ് അപകട കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

മുംബൈ: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്കു പരിക്ക്. ഞായറാഴ്ച രാത്രി 10.30ഓടെ ധാരാവിയിലെ പിഎംജിപി കോളനിയിലാണ് സംഭവം. ഓട്ടോ ഡ്രൈവറാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ പോവുകയായിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. കെട്ടിടനിര്‍മാണത്തില്‍ കരാറുകാരന്‍ കാണിച്ച അനാസ്ഥയാണ് അപകട കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.


RELATED STORIES

Share it
Top