India

ചത്തീസ്ഗഡ്: നാലു മാവോവാദികള്‍ കൊല്ലപ്പെട്ടു

ചത്തീസ്ഗഡ്: നാലു മാവോവാദികള്‍ കൊല്ലപ്പെട്ടു
X

സുക്മ: ചത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നാലു മാവോവാദികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി പോലിസ് അറിയിച്ചു. രാവിലെ ആറുമണിക്കു ആരംഭിച്ച ഏറ്റുമുട്ടലിലാണ് രണ്ടു പുരുഷന്‍മാരും രണ്ടു സ്ത്രീകളുമടങ്ങുന്ന മാവോവാദികള്‍ കൊല്ലപ്പെട്ടതെന്നു സുക്മ അഡീഷനല്‍ പോലിസ് സൂപ്രണ്ട് ഷലഭ് സിന്‍ഹ പറഞ്ഞു. സുക്മ ജില്ലയിലെ ജാഗര്‍ ഗുണ്ട ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരില്‍ നിന്നു റൈഫിളുകള്‍ പിടിച്ചെടുത്തുവെന്നും ഷലഭ് സിന്‍ഹ പറഞ്ഞു.

Next Story

RELATED STORIES

Share it