പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലെ അക്രമം;ഐഎംഎ പെരിന്തല്‍മണ്ണ ബ്രാഞ്ചിലെ ഡോക്ടര്‍മാര്‍ സമരം തുടങ്ങി
പെരിന്തല്‍മണ്ണ: ഇഎംഎസ് ആശുപത്രിയില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും ആക്രമിച്ച സംഭവത്തില്‍ അക്രമികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഐഎംഎ പെരിന്തല്‍മണ്ണ ബ്രാഞ്ചിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ പണിമുടക്ക് തുടങ്ങി.എമര്‍ജന്‍സി സര്‍വീസ് ഒഴികെയുള്ള എല്ലാ ഒപികളും സ്തംഭിച്ച നിലയിലാണ്.
ഡോക്ടര്‍മാര്‍ പോലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.താലൂക്ക് ആശുപത്രി പരിസരത്ത് നിന്നാണ് മാര്‍ച്ച് തുടങ്ങിയത്.പോലിസിന്റെ നിഷ്ക്രിയത്വം തുടര്‍ന്നാല്‍ ഐഎംഎയ്ക്ക് ജില്ലാ തലത്തില്‍ ചൊവ്വാഴ്ച മുതല്‍ സമരമാര്‍ഗം സ്വീകരിക്കേണ്ടി വരുമെന്നും പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുള്‍ നാസര്‍, സെക്രട്ടറി ഡോ. കെബി ജലീല്‍ എന്നിവര്‍ അറിയിച്ചു. സംഭവം നടന്ന് രണ്ടു ദിവസമായിട്ടും അക്രമികളെ അറസ്റ്റു ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ലെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.
അതേ സമയം സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. താഴേക്കോട് കാപ്പുമുഖം കുഴിയില്‍പ്പീടിക മുഹമ്മദ് ഷര്‍ഷാദിനെ(23)യാണ് ഞായറാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണ എസ് ഐ സികെ നൗഷാദ് അറസ്റ്റു ചെയ്തത്. 15 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT