Districts

തവനൂർ മണ്ഡലം എസ്ഡിപിഐ സ്ഥാനാർഥി ഹസ്സൻ ചീയാനൂർ ​ഗൃഹ സന്ദർശനം നടത്തി

സന്ദർശന വേളകളിൽ ആബാലവൃദ്ധം ജനങ്ങൾ സന്നിഹിതരായിരുന്നു.

തവനൂർ മണ്ഡലം എസ്ഡിപിഐ സ്ഥാനാർഥി ഹസ്സൻ ചീയാനൂർ ​ഗൃഹ സന്ദർശനം നടത്തി
X

തവനൂർ: എസ്ഡിപിഐ തവനൂർ മണ്ഡലം സ്ഥാനാർഥി ശ്രീ ഹസ്സൻ ചീയാനൂർ ഞായറാഴ്ച തൃപ്പങ്ങോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ​ഗൃഹ സന്ദർശനം നടത്തി വോട്ടർമാരോട് നേരിട്ട് വോട്ടഭ്യർത്ഥിച്ചു.

പഞ്ചായത്തിലെ പൊയിലിശ്ശേരി, കാരന്തൂർ, മുള്ളൻ മട, കൈനിക്കര, ചെറിയ പറപ്പൂർ, ബീറാഞ്ചിറ, ആലത്തിയൂർ, കൈമലശ്ശേരി, ചപ്രവട്ടം, പെരിന്തല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും സന്ദർശിക്കുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു.

ഇന്ത്യാ രാജ്യത്തിന്റെ എക്കാലത്തെയും ഭീഷണിയായ ആർഎസ്എസിന്റെ ഭീകര രാഷ്ട്രീയത്തെയും മതാന്ധത ബാധിച്ച ചെയ്തികളെയും തുറന്നുകാണിച്ചുകൊണ്ടു അദ്ദേഹം നടത്തിയ ഗൃഹസന്ദർശനം ഏറെ ശ്രദ്ധേയമായിരുന്നു. ജനങ്ങളുടെ ഭയാശങ്കകളകറ്റി പ്രതീക്ഷാനിർഭരമായ നാളെയെ പ്രതീക്ഷിക്കാൻ പര്യാപ്തമായിരുന്നു സന്ദർശനം. സന്ദർശന വേളകളിൽ ആബാലവൃദ്ധം ജനങ്ങൾ സന്നിഹിതരായിരുന്നു.

പൗരത്വ പ്രക്ഷോഭ കാലത്ത് ആർഎസ്എസ് വിരുദ്ധ പ്രസം​ഗത്തിന്റെ പേരിൽ കേരളമാകെ ശ്രദ്ധിക്കപ്പെട്ട യുവ നേതാവാണ് ഹസൻ ചീയാനൂർ. എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അം​ഗമായ ഹസൻ വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനമായ കാംപസ് ഫ്രണ്ടിലൂടെയാണ് സാമൂഹിക രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നുവരുന്നത്.

എസ്ഡിപിഐ തൃപ്രങ്ങോട്‌ പഞ്ചായത്ത്‌ സെക്രട്ടറി അയാസ്‌ അഫ്സർ, നാലകത്ത്‌ കുഞ്ഞീദു, കൺവീനർ അഷ്ക്കർ പൊയിലിശ്ശേരി തുടങ്ങിയവർ ​സ്ഥാനാർത്ഥിയുടെ ​ഗൃഹസന്ദർശനത്തെ അനുഗമിച്ചു. രണ്ടാംഘട്ട സന്ദർശനം 28ന് നടക്കും.

Next Story

RELATED STORIES

Share it