Districts

ടെക്സ്റ്റയിൽ വ്യാപാരികൾ കലക്ടർക്ക് നിവേദനം നൽകി

ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് ഇപ്പോൾ അനുവദിച്ചിരിക്കുന്നത് 75000 രൂപയാണ്.

ടെക്സ്റ്റയിൽ വ്യാപാരികൾ കലക്ടർക്ക് നിവേദനം നൽകി
X

പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ ടെക്സ്റ്റയിൽ വ്യാപാരികൾ കലക്ടർക്ക് നിവേദനം നൽകി. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് അനുവദിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയത്.

ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് ഇപ്പോൾ അനുവദിച്ചിരിക്കുന്നത് 75000 രൂപയാണ്. തുണി കച്ചവടക്കാർക്ക് ഒരു തരത്തിലും ഇത് അംഗീകരിക്കാൻ കഴിയുന്നതല്ല. ലക്ഷങ്ങളുടെ ഫർണീച്ചറും ബാങ്ക് ലോണുകളും എടുത്ത് കച്ചവടം ചെയ്യുന്ന തുണി വ്യാപാരികൾ വഴിയാധാരമാവുന്ന ഈ സാഹചര്യത്തിൽ കച്ചവടക്കാർക്ക് സക്വയർ ഫീറ്റ് അടിസ്ഥാനത്തിൽ നഷ്ട പരിഹാരം ലഭിക്കണമെന്ന് ജില്ലാ ടെക്സ്റ്റയിൽ, ഗാർമൻ്റ് ഡീലേർസ് വെൽഫയർ അസോസിയേഷൻ സമർപ്പിച്ച നിവേദനത്തിൽ പറയുന്നു.

ഈ വിഷയം വളരേ അനുഭാവപൂർവം പരിഗണിക്കാമെന്നും കലക്ടർ ഉറപ്പ് നൽകി കൂടാതെ ഒഴിഞ്ഞ് പോകുന്ന കച്ചവടക്കാർക്ക് ബിൽഡിങ് ഓണർ പുതിയ കെട്ടിടം പണിയുമ്പോൾ പരിഗണന നൽകുന്നതിന് കലക്ടറുടെ അദ്ധ്യക്ഷതയിൽ ബിൽഡിംഗ് ഓണേർസിനേയും വ്യാപാരികളേയും യോഗം വിളിച്ച് വ്യാപാരികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ അവനുദിച്ച് കിട്ടാൻ പരിശ്രമിക്കാമെന്നും ഉറപ്പ് നൽകി. ജില്ലാ പ്രസിഡൻ്റ് ചമയം ബാപ്പു ജ: സെക്രട്ടറി മുസ്തഫ ശാദി, കോഴിക്കോട് ജില്ലാ ജ: സെക്രട്ടറി പ്രീതി സിറാജ്,എംഎൻ നൗഷാദ്, കലാം സീനത്ത്, ശിഹാബ് ഹംസാസ് എന്നിവർ നേതൃത്വം നൽകി.

Next Story

RELATED STORIES

Share it