കോണത്ത്കുന്നില്‍ തെരുവ് നായ്ക്കളുടെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
BY APH1 Oct 2020 2:21 PM GMT

X
APH1 Oct 2020 2:21 PM GMT
മാള: കോണത്ത്കുന്ന് ജംഗ്ഷനില്‍ ഇന്നലെ രാവിലെ ഉണ്ടായ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ജംഗ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ സജീവന് (55), ജംഗ്ഷന് സമീപം വഴിയോരത്ത് പഴവര്‍ഗ്ഗങ്ങള്‍ കച്ചവടം നടത്തുന്ന വൈപ്പിന്‍കാട്ടില്‍ സിദ്ധിഖ് (70) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇരുവരേയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സജീവന് ഓട്ടോറിക്ഷ കോണത്ത്കുന്ന് ജംഗ്ഷനില്‍ കൊണ്ടിട്ട് ഇറങ്ങി നില്‍ക്കുമ്പോഴും സിദ്ധിഖ് കട തുറക്കുവാന്‍ വരുമ്പോഴുമാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയായത്. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്ല്യത്തെ കുറിച്ച് ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാലീ പരാതിയിന്മേല് ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Next Story
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMTഎക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിവുള്ള തസ്തികകളില്‍ താത്കാലിക...
20 May 2022 3:22 PM GMTഭിന്നശേഷി സംവരണം: നിയമനത്തിന് ഭിന്നശേഷി കാർഡ് മതിയെന്ന് കമ്മിഷൻ
20 May 2022 3:03 PM GMTതദ്ദേശതിരഞ്ഞെടുപ്പ് വിജയം: സര്‍ക്കാരിന് ജനപിന്തുണ വര്‍ധിച്ചെന്ന്...
20 May 2022 1:20 PM GMT