Districts

ഓൺലൈൻ വിദ്യാഭ്യാസത്തിലെ പ്രതിസന്ധികൾ ഉടൻ പരിഹരിക്കുക; ഫ്രറ്റേണിറ്റി നേതാക്കൾ കോഴിക്കോട് അസി. കലക്ടറെ സന്ദർശിച്ചു

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച രണ്ടാഴ്ചത്തെ ട്രയൽ റൺ അവസാനിച്ചിട്ടും ജില്ലയിലെ നിരവധി വിദ്യാർഥികൾ ഇപ്പോഴും ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്താണ്

ഓൺലൈൻ വിദ്യാഭ്യാസത്തിലെ പ്രതിസന്ധികൾ ഉടൻ പരിഹരിക്കുക; ഫ്രറ്റേണിറ്റി നേതാക്കൾ കോഴിക്കോട് അസി. കലക്ടറെ സന്ദർശിച്ചു
X

കോഴിക്കോട്: ഓൺലൈൻ വിദ്യാഭ്യാസത്തിന് ജില്ലയിലെ വ്യത്യസ്ത പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമ്മൽ അസി. കലക്ടർ മുകുന്ദ് കുമാർ ഐഎഎസിന് നിവേദനം സമർപ്പിച്ചു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച രണ്ടാഴ്ചത്തെ ട്രയൽ റൺ അവസാനിച്ചിട്ടും ജില്ലയിലെ നിരവധി വിദ്യാർഥികൾ ഇപ്പോഴും ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്താണ്. ജില്ലയിലെ ദലിത് ആദിവാസി മേഖലകളിലും മലയോര മേഖലയിലും തീര പ്രദേശങ്ങളിലും താമസിക്കുന്ന വിദ്യാർഥികൾക്കാണ് ഇപ്പോഴും ഡിജിറ്റൽ പഠനത്തിനു പ്രയാസം അനുഭവിക്കുന്നത്.

ഓൺലൈൻ വിദ്യാഭ്യാസത്തിനു ആവശ്യമായ പഠനസാമഗ്രികളുടെ ലഭ്യതക്കുറവ്, റേഞ്ച് പ്രശ്നങ്ങൾ, ഓൺലൈൻ വിദ്യാഭ്യാസ രീതിയോടുള്ള പരിചയക്കുറവ് തുടങ്ങി നിരവധി പ്രയാസങ്ങളാണ് ഈ വിദ്യാർഥികൾ നേരിടുന്നത്. ഇത്തരം പ്രതിസന്ധികൾക്ക് ഭരണകൂടം ഉടൻ തന്നെ പരിഹാരം കാണണമെന്നും ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്തണം എന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, വൈസ് പ്രസിഡന്റ്‌ സജീർ ടി സി എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it