നാല്‍പതുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ ആറു പേർ അറസ്റ്റിൽ
തിരുനെല്ലി പോലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം

കല്‍പറ്റ: റിസോർട്ടിലും വാടക ക്വാട്ടേഴ്സിലും മറ്റുമായി 40കാരിയെ മാസങ്ങളോളം പീഡിപ്പിച്ചു എന്ന പരാതിയിൽ ആറു പേർ അറസ്റ്റിൽ. തിരുനെല്ലി പോലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ കൂടുതൽ പ്രതികൾ ഉള്ളതായി പോലിസ് അറിയിച്ചു.
2019 ഫെബ്രുവരി, മാർച്ച്, ജൂലൈ, നവംബർ മാസങ്ങളിൽ തൃശ്ശ്ലേരി മജിസേട്രറ്റ് കവലയിലെ റിസോർട്ടിൽ വെച്ചും കാട്ടികുളത്തെ സ്വകാര്യ ക്വാട്ടേഴ്സിൽ വെച്ചും പ്രതികള്‍ പീഡിപ്പിച്ചതായാണു മൊഴി. കാട്ടികുളത്തെ ഓട്ടോ ഡ്രൈവർ ആയ നൗഫലും (25) മറ്റ് അഞ്ച് പേരും ചേർന്ന് പല ദിവസങ്ങളിലായി തന്നെ ബലാൽസംഗം ചെയ്തുവെന്നാണ് പരാതി. തിരുനെല്ലി പോലീസാണ് 6 പേരെയും അറസ്റ്റ് ചെയ്തത്.
ഓട്ടോ ഡ്രൈവർ എടയൂർകുന്ന് മഞ്ഞക്കര നൗഫലില്‍,എടവക പീച്ചംങ്കോട് പറമ്പത്ത് ജാസിർ (30), പുൽപ്പള്ളി ഭുദാനം ഷെഡ് ഏറത്ത് ജിജോ (38), പുൽപ്പള്ളി പാക്കം കണി കുടിയിൽ രാഹുൽ (28), മാനന്തവാടി കോട്ടകുന്ന് കീപ്പറത്ത് അമ്മദ് (60), തോൽപ്പെട്ടി നരിക്കൽ തെളിസ്സേരി സുബ്രമണ്യൻ (38), എന്നിവരെയാണ് തിരുനെല്ലി പോലിസ് ഇൻസ്പെക്ടർ ടി വിജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് യുവതി ഇതു സംബന്ധിച്ച് പരാതി നൽകിയത്.
RELATED STORIES
തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്‍ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMTജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്‍എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്‍സയും ലഭ്യമാക്കുക: ജി എന്‍ സായിബാബ നാഗ്പൂര്‍ ജയിലില്‍...
26 May 2022 10:18 AM GMT