Districts

തവനൂരിൽ എസ്ഡിപിഐ സ്ഥാനാർഥി ഹസ്സൻ ചിയ്യാനൂർ കത്രിക ചിഹ്നത്തിൽ മൽസരിക്കും

സന്ധിയില്ലാത്ത ഫാഷിസ്റ്റ് പ്രതിരോധം തീർക്കാൻ എസ്ഡിപിഐയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ സാധിച്ചിട്ടുണ്ട്.

തവനൂരിൽ എസ്ഡിപിഐ സ്ഥാനാർഥി ഹസ്സൻ ചിയ്യാനൂർ കത്രിക ചിഹ്നത്തിൽ മൽസരിക്കും
X

എടപ്പാൾ: എസ്ഡിപിഐ തവനൂർ നിയോജക മണ്ഡലം സ്ഥാനാർഥി ഹസ്സൻ ചിയ്യാനൂർ കത്രിക ചിഹ്നത്തിൽ മത്സരിക്കും. ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദൽ എന്ന മുദ്രാവാക്യമാണ് എസ്ഡിപിഐ ഉയർത്തി പിടിക്കുന്നത്. കേരളത്തിൽ ആര് ഭരിച്ചാലും സംഘപരിവാറിന്റെ അജണ്ടക്ക് അനുസരിച്ചാണ് പ്രവർത്തനം നടത്തുന്നത്. തീവ്ര വർഗീയതയുമായി ഇലക്ഷനെ നേരിടുന്ന ബിജെപിയുടെ ബി ടീമായിട്ടാണ് ഇവിടെ ഇടതു വലതു മുന്നണികൾ ഭരണം കാഴ്ചവച്ചിട്ടുള്ളത്.

സന്ധിയില്ലാത്ത ഫാഷിസ്റ്റ് പ്രതിരോധം തീർക്കാൻ എസ്ഡിപിഐയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ സാധിച്ചിട്ടുണ്ട്. ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെയുള്ള ജനങ്ങളുടെ വികാരം തന്നെയാണ് കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നമുക്ക് കാണാനായത്.

നമ്മുടെ ഭരണഘടനയെ പൂർണ്ണമായി ഉൾക്കൊള്ളുന്നവർക്ക് മാത്രമേ ജനകീയ ബദലിന്റെ രാഷ്ട്രീയം മുന്നോട്ടുവയ്ക്കാൻ കഴിയൂ. എസ്ഡിപിഐയുടെ മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുക്കും എന്ന് തന്നെയാണ് പ്രതീക്ഷ. വാർത്താസമ്മേളനത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥി ഹസ്സൻ ചിയ്യാനൂർ തിരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുള്ളക്കുട്ടി തിരുത്തി കൺവീനർ ജംഷീദ് എടപ്പാൾ കമ്മിറ്റി അംഗങ്ങളായ ടി മുജീബ് റഹ്മാൻ , ഹംസ എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it