Districts

എസ്ഡിപിഐ സ്ഥാനാർത്ഥി എസി ജലാലുദ്ദീന്‍ മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു

രക്തസാക്ഷികളുടെ വീടുകൾ സന്ദർശിച്ചാണു മണ്ഡലത്തിൽ സ്ഥാനാർത്ഥി പര്യടനത്തിനു തുടക്കം കുറിച്ചത്

എസ്ഡിപിഐ സ്ഥാനാർത്ഥി എസി ജലാലുദ്ദീന്‍ മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു
X

പേരാവൂർ: എസ്ഡിപിഐ പേരാവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി എസി ജലാലുദ്ദീന്‍ മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു. രക്തസാക്ഷികളുടെ വീടുകൾ സന്ദർശിച്ചാണു മണ്ഡലത്തിൽ സ്ഥാനാർത്ഥി പര്യടനത്തിനു തുടക്കം കുറിച്ചത്.

ആർഎസ്എസ് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ പുന്നാട് മുഹമ്മദിന്റെയും, സിപിഎം കാപാലികരാൽ കൊലചെയ്യപ്പെട്ട വിളക്കോട് സൈനുദ്ദീന്റെയും വീടുകളിലെത്തി കുടുംബങ്ങളെ കണ്ട് വോട്ടഭ്യർത്ഥിച്ച എസി ജലാലുദ്ദീൻ മണ്ഡലത്തിലെ പൗര പ്രമുഖരെയും മത സംഘടനാ നേതാക്കളുടെയും സന്ദർശിച്ചു. സമസ്ത കേരള‌ ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.ടി അബ്ദുള്ള മൗലവിയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. എസ്ഡിപിഐ പേരാവൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജോ: കൺവീനർ സിഎം നസീർ, മണ്ഡലം കമ്മിറ്റി അംഗം റാഷിദ് ആറളം, കെനാസര്‍, തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Next Story

RELATED STORIES

Share it