Districts

ഇന്ധന വില വർധനയിൽ കോൺ​ഗ്രസ് പ്രതിഷേധം

പെട്രോൾ പമ്പിന് മുമ്പിൽ സെഞ്ചുറി അടിച്ചതിൻ്റെ പ്രതീകാത്മകമായി ബാറ്റും ഹെൽമറ്റും ഉയർത്തിക്കൊണ്ട് പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി പി ആർ രോഹിൽനാഥ് ഉദ്ഘാടനം ചെയ്തു.

ഇന്ധന വില വർധനയിൽ കോൺ​ഗ്രസ് പ്രതിഷേധം
X

മലപ്പുറം: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് മൊറയൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കൊവിഡ് മഹാമാരി കാലത്തും സാധാരണ ജനങ്ങളെ വെല്ലുവിളിച്ച് പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുന്നതിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ബുധനാഴ്ച്ച വൈകീട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പെട്രോൾ പമ്പിന് മുമ്പിൽ സെഞ്ചുറി അടിച്ചതിൻ്റെ പ്രതീകാത്മകമായി ബാറ്റും ഹെൽമറ്റും ഉയർത്തിക്കൊണ്ട് പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി പി ആർ രോഹിൽനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ആനത്താൻ അജ്മൽ അദ്ധ്യക്ഷത വഹിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപാടിയില് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി പി യൂസുഫ്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കച്ചേരി മുജീബ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ കെ മുഹമ്മദ് റാഫി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചന്തു മോങ്ങം, കെഎസ്‌യു മണ്ഡലം പ്രസിഡന്റ് നൗഷാദ് എ കെ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വിപി സുലൈമാൻ, ഫായിസ് പെരുമ്പിലായി, ഫർഹാൻ പൂക്കോടൻ, ടിപി ഷബീർ ഹുസ്സൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

Next Story

RELATED STORIES

Share it