കൊവിഡ് വാക്സിൻ വിതരണത്തിൽ ജനസാന്ദ്രത പരിഗണിക്കണം: ഐഎൻഎൽ
കേന്ദ്രസർക്കാർ കാണിക്കുന്ന ഗുരുതരമായ വീഴ്ചകൊണ്ടാണ് വാക്സിൻ വിതരണം കാര്യക്ഷമമായി പൂർത്തികരിക്കനാകാത്തതെന്ന വസ്തുത മറച്ചുവെച്ചാണ് ജനപ്രതിനിധികളടക്കം രാഷ്ട്രീയപ്രേരിതമായ ആരോപണം നടത്തുന്നത്

മലപ്പുറം: കൊവിഡ് വാക്സിൻ വിതരണം ജനസംഖ്യാനുപതികമായി നൽകിയെങ്കിലെ സംസ്ഥാനത്ത് കൂടുതൽ ജനസാന്ദ്രതയുള്ള മലപ്പുറം ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കഴിയൂവെന്ന് ഐഎൻഎൽ മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
വാക്സിനേഷൻ പരമാവധി ജനങ്ങളിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന തീവ്രശ്രമങ്ങളെ കണ്ടില്ലെന്ന് നടിച്ച് മലപ്പുറം ജില്ലക്ക് കൊവിഡ് വാക്സിൻ നൽകുന്നില്ലെന്ന തരത്തിലുള്ള ഉത്തരവാദപ്പെട്ടവരുടെ പ്രസ്താവനകൾ അനവസരത്തിലുള്ള രാഷ്ട്രീയ പകപോക്കലാണ്. മതിയായ വാക്സിൻ സംസ്ഥാനങ്ങൾക്ക് യഥാസമയം ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാർ കാണിക്കുന്ന ഗുരുതരമായ വീഴ്ചകൊണ്ടാണ് വാക്സിൻ വിതരണം കാര്യക്ഷമമായി പൂർത്തികരിക്കനാകാത്തതെന്ന വസ്തുത മറച്ചുവെച്ചാണ് ജനപ്രതിനിധികളടക്കം രാഷ്ട്രീയപ്രേരിതമായ ആരോപണം നടത്തുന്നതെന്നും സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി.
യോഗത്തിൽ ജില്ല പ്രസിഡൻ്റ് സമദ് തയ്യിൽ അധ്യക്ഷത വഹിച്ചു. സറ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം ഒ ഒ ശംസു ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ല ഭാരവാഹികളായ സിപി അൻവർ സാദത്ത്, നാസർ ചിനക്കലങ്ങാടി, കെപി അബ്ദുറഹിമാൻ ഹാജി, ഇവി അബ്ദുൽ അസീസ്, റഹ്മത്തുള്ള ബാവ, ടി സൈത് മുഹമ്മദ്, അക്ബർ പൊന്നാനി, സെക്രട്ടറിയേറ്റ് അംഗങ്ങളായ സിപി അബ്ദുൽ വഹാബ്, മുജീബ് പുള്ളാട്ട്, കെ.കെ എം കുറ്റൂർ, മുഹമ്മദ്കുട്ടി കാവുങ്ങൽ, ശംസു വേങ്ങര, റഫീഖ് പെരുന്തല്ലൂർ, തൂത നൗഷാദ്, എകെ സിറാജ് എന്നിവർ പ്രസംഗിച്ചു.
RELATED STORIES
ഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്‍...
22 May 2022 1:34 PM GMT3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത
22 May 2022 10:46 AM GMT'വേട്ടപ്പട്ടികള്‍ ചാടി വീഴും, ദുര്‍ബലരായ ആരും അതിന് ഇരയാവാം!'; ...
22 May 2022 10:35 AM GMTകേരളത്തിന്റേത് സില്‍വര്‍ ലൈനല്ല, ഡാര്‍ക്ക് ലൈനാണ്: മേധാ പട്കര്‍
22 May 2022 10:01 AM GMT'മുസ്ലിം ആണെങ്കില്‍ തല്ലിക്കൊല്ലാം എന്നാണോ?'; നിയമവാഴ്ചയുടെ...
22 May 2022 9:32 AM GMTകേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കല്‍;...
22 May 2022 8:18 AM GMT