Districts

പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച്; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം നൗഷാദ് ബി ഉദ്ഘാടനം ചെയ്തു

പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച്; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
X

കോഴിക്കോട്: രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനോപ്പം എന്ന പ്രമേയത്തില്‍ ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി വില്യാപ്പള്ളിയിൽ നടക്കുന്ന യൂണിറ്റി മാര്‍ച്ചിനോടനുബന്ധിച്ച് സ്വാഗതസംഘം ഓഫീസ് വില്യാപ്പള്ളിയിൽ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം നൗഷാദ് ബി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി നാസർ എപി അധ്യക്ഷത വഹിച്ച ചടങ്ങിൽ വില്യാപ്പള്ളി ഡിവിഷൻ പ്രസിഡന്റ് സാദിഖ് കെപി സ്വാഗതം പ്രസംഗം നിർവഹിച്ചു. കണ്ണൂർ സോണൽ പ്രസിഡന്റ് റഷീദ് മാസ്റ്റർ എംവി, മാക്കുൽ മുഹമ്മദ്‌, ഹാരിസ് സിഎ, കുഞ്ഞബ്ദുല്ല മാസ്റ്റർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഡിവിഷൻ സെക്രട്ടറി അബ്ദുസലാം ടികെ നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it