Districts

കൊവിഡ് ബാധിച്ച് മരിച്ച തോട്ടട സ്വദേശിയുടെ മയ്യത്ത് കബറടക്കി പോപ്പുലർ ഫ്രണ്ട് - എസ്‌ഡിപിഐ പ്രവർത്തകർ

പൗര പ്രമുഖനും, സാമൂഹിക-സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന തോട്ടട കാഞ്ഞങ്ങാട് പള്ളിക്ക് സമീപം വടക്കൻ ഹൗസിൽ വിസി മൂസക്കുട്ടി മാസ്റ്ററാണ് (മൂസ മാഷ് -95) കൊവിഡ് ബാധിതനായി മരണപ്പെട്ടത്.

കൊവിഡ് ബാധിച്ച് മരിച്ച തോട്ടട സ്വദേശിയുടെ മയ്യത്ത് കബറടക്കി പോപ്പുലർ ഫ്രണ്ട് - എസ്‌ഡിപിഐ പ്രവർത്തകർ
X

കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ച തോട്ടട സ്വദേശിയുടെ മയ്യത്ത് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കബറടക്കി തോട്ടടയിലെ പോപുലർ ഫ്രണ്ട്-എസ്‌ഡിപിഐ പ്രവർത്തകർ മാതൃകയായി.

പൗര പ്രമുഖനും, സാമൂഹിക-സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന തോട്ടട കാഞ്ഞങ്ങാട് പള്ളിക്ക് സമീപം വടക്കൻ ഹൗസിൽ വിസി മൂസക്കുട്ടി മാസ്റ്ററാണ് (മൂസ മാഷ് -95) കൊവിഡ് ബാധിതനായി മരണപ്പെട്ടത്. മയ്യത്ത് കാഞ്ഞങ്ങാട് പള്ളി കബർസ്ഥാനിലാണ് മറമാടിയത്.

പോപുലർ ഫ്രണ്ട് - എസ്‌ഡിപിഐ പ്രവർത്തകരായ എം.കെ റഊഫ് , പി.കെ മൻസൂർ എടക്കാട്, മുഹമ്മദ് ശരീഫ് ഏഴര, ബത്തയിൽ ഹുമയൂൺ, മിനാസ് ഏഴര എന്നിവർ നേതൃത്വം നൽകി.

Next Story

RELATED STORIES

Share it