Districts

കിണര്‍ ഇടിഞ്ഞുതാഴ്ന്നു

വാര്‍ഡ് കൗണ്‍സിലറും പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു. ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും പെട്ടെന്നുള്ള പ്രതിഭാസത്തിന് കാരണം കണ്ടെത്തി ആശങ്ക പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കിണര്‍ ഇടിഞ്ഞുതാഴ്ന്നു
X

പരപ്പനങ്ങാടി: നഗരസഭയിലെ പതിനാറാം ഡിവിഷന്‍ കരിങ്കല്ലത്താണി കനാല്‍ റോഡിലെ പരാടന്‍ സെയ്തലവിയുടെ കോണ്‍ക്രീറ്റ്‌റിങ്ങ് കിണര്‍ ഇടിഞ്ഞുതാഴ്ന്നു. വെള്ളം വറ്റിയ കിണര്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ രണ്ട് റിങ്ങ് വെള്ളം നിറഞ്ഞ് പെട്ടെന്ന് നുരയും പതയുമായി വലിയ ശബ്ദത്തോടു കൂടി ഇടിഞ്ഞുതാഴുകയായിരുന്നു. കിണറിനടയില്‍ സ്ഥാപിച്ച മോട്ടോറും മണ്ണിനടിയില്‍പ്പെട്ടു. വീടിന്റെ സമീപമുള്ള കിണറിന്റെ അരികുവശം ഇടിഞ്ഞുതാഴ്ന്നത് അപകട ഭീഷണിയായി. വാര്‍ഡ് കൗണ്‍സിലറും പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു. ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും പെട്ടെന്നുള്ള പ്രതിഭാസത്തിന് കാരണം കണ്ടെത്തി ആശങ്ക പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Next Story

RELATED STORIES

Share it