Districts

നമ്മുടെ രാജ്യം സാമൂഹിക അടിയന്തരാവസ്ഥയിൽ: എ കെ സലാഹുദ്ധീൻ

രാജ്യത്തെ തകർക്കുന്ന നീക്കത്തെ പ്രതിരോധിക്കാനുള്ള ഇച്ചാശക്തി രാജ്യത്തെ ജനങ്ങൾക്കുണ്ടെന്ന് അടിയന്തരാവസ്ഥ കാലത്തും കർഷക വിരുദ്ധ ബില്ല് പാസാക്കിയപ്പോഴും തെളിയിച്ചിട്ടുണ്ട്.

നമ്മുടെ രാജ്യം സാമൂഹിക അടിയന്തരാവസ്ഥയിൽ: എ കെ സലാഹുദ്ധീൻ
X

കോഴിക്കോട്: വൈരുധ്യങ്ങൾ ഏറെയുള്ള പരമാധികാര രാജ്യമായ ഇന്ത്യ സാമൂഹിക അടിയന്തരാവസ്ഥയിലാണെന്നു എസ്ഡിപിഐ സംസ്ഥാന ട്രഷറർ എ കെ സലാഹുദ്ധീൻ. ഭരണഘടനാ സംരക്ഷണ ദിനമായ ജനുവരി 26ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

വൈരുധ്യങ്ങൾ പരിഗണിച്ചുള്ള ഒരു ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്റേത് അത് തകർക്കാനാണ് ബിജെപി ഭരണകുടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ ക്രിയാത്മകമായി പ്രതികരിക്കേണ്ട രാഷ്ട്രീയ പാർട്ടികൾ ഭീതിജനകമായ മൗനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തകർക്കുന്ന നീക്കത്തെ പ്രതിരോധിക്കാനുള്ള ഇച്ചാശക്തി രാജ്യത്തെ ജനങ്ങൾക്കുണ്ടെന്ന് അടിയന്തരാവസ്ഥ കാലത്തും കർഷക വിരുദ്ധ ബില്ല് പാസാക്കിയപ്പോഴും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് നിലവിലെ ഭീതിജനകമായ സാഹചര്യത്തെ രാജ്യം അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ്‌ വാഹിദ് ചെറുവറ്റ അധ്യക്ഷത വഹിച്ചു. കെ ലസിത ടീച്ചർ, അഡ്വ. കെ എ അയ്യൂബ്, മുസ്തഫ കൊമ്മേരി, ഫസൽ പുളിയറക്കൽ, എൻ കെ റഷീദ് ഉമരി, കെ ഷെമീർ, ടി കെ അസീസ് മാസ്റ്റർ സംസാരിച്ചു.

Next Story

RELATED STORIES

Share it