എംകെ മുനീറിന്റെ കൊടുവള്ളിയിലെ വിജയം അർഎസ്എസ് സഹായത്തിൽ: എസ്ഡിപിഐ
സംസ്ഥാനത്ത് ശക്തമായ വർഗീയ ധ്രുവീകരണ ശ്രമങ്ങൾ നടത്തിയിട്ടും ബിജെപി നിയമസഭയിലെത്താതിരുന്നത് പാർട്ടിയുടെ ജാഗ്രതയുടെ ഭാഗമാണ്
BY ABH2 May 2021 4:18 PM GMT

X
ABH2 May 2021 4:18 PM GMT
കൊടുവള്ളി: കൊടുവള്ളി മണ്ഡലത്തിൽ എംകെ മുനീറിന്റെ വിജയം സംഘപരിവാറിന്റേത് കൂടിയാണെന്ന് എസ്ഡിപിഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഒരു ഭാഗത്ത് വർഗീയ കക്ഷികളുടെയും വെൽഫെയർ പാർട്ടിയുടെയും സഹായം ആവശ്യമില്ലെന്ന് പ്രസ്താവനകൾ നടത്തുകയും, എന്നാൽ പിൻവാതിലിലൂടെ സംഘപരിവാറിന്റെ പോലും സഹകരണം തേടുകയും ചെയ്യുന്ന ലീഗിന്റെ നിലപാട് കാപട്യമാണ്. 2016 ലെ ബിജെപിയുടെ വോട്ടിൽ നിന്നും 2021 ൽ എത്തിയപ്പോൾ വന്ന കുറവും, മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷവും അതാണ് സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് ശക്തമായ വർഗീയ ധ്രുവീകരണ ശ്രമങ്ങൾ നടത്തിയിട്ടും ബിജെപി നിയമസഭയിലെത്താതിരുന്നത് പാർട്ടിയുടെ ജാഗ്രതയുടെ ഭാഗമാണ്. ജനകീയ ബദലിനായി എസ്ഡിപിഐയെ പിന്തുണച്ച മണ്ഡലത്തിലെ മുഴുവൻ വോട്ടർമാർക്കും നന്ദി അറിയിക്കുന്നതായി ഓൺലൈൻ മീറ്റിങ്ങിൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പിടി അഹമ്മദ് അറിയിച്ചു.
Next Story
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMT