Districts

മോട്ടോറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

മോട്ടോറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
X

കല്‍പറ്റ: നടവയലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പനമരം പുഞ്ചവയല്‍ ചെമ്പോട്ടി അനൂപ് നിവാസില്‍ സി ആര്‍ അനൂപ്(33) ആണ് മരിച്ചത്. ക്വാര്‍ട്ടേഴ്‌സിലെ കിണറിലിറക്കിയ മോട്ടോര്‍ ശരിയാക്കുന്നതിനിടയില്‍ എര്‍ത്ത് കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റതായാണ് പ്രാഥമിക വിവരം.പനമരം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.



Next Story

RELATED STORIES

Share it