Districts

മലബാറിലെ ഇരട്ടകള്‍ ഞായറാഴ്ച വയനാട്ടില്‍ സംഗമിക്കും

വയനാട് കോഴിക്കോട്, മലപ്പുറം. പാലക്കാട്, നീലഗിരി ജില്ലകളില്‍ നിന്നുള്ള 270 ഇരട്ടകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുഗ്മ 2019 എന്ന പേരില്‍ എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിന്റെ നേത്യത്വത്തിലാണ് പരിപാടി.

മലബാറിലെ ഇരട്ടകള്‍ ഞായറാഴ്ച വയനാട്ടില്‍ സംഗമിക്കും
X

കല്‍പ്പറ്റ: മലബാറില്‍ ആദ്യമായി ഇരട്ടകളുടെ സംഗമം ഞായറാഴ്ച വയനാട്ടിലെ കല്‍പ്പറ്റ എടപ്പെട്ടിയില്‍ നടക്കും. യുഗ്മ 2019 എന്ന പേരില്‍ എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിന്റെ നേത്യത്വത്തിലാണ് പരിപാടി. വൈകിട്ട് 4 മുതലാണ് പരിപാടി. ഒരു പ്രസവത്തില്‍ രണ്ടും അതില്‍ കൂടുതലുമുള്ള 260ലേറെ ഇരട്ടകളെയും അവരുടെ മാതാപിതാക്കളെയും സമ്മേളനം ആദരിക്കും. ഇരട്ടക്കളായ ദമ്പതികള്‍, വൈദികര്‍, ഒരേ പ്രഫഷനില്‍ ഉള്ളവര്‍ , നേട്ടങ്ങള്‍ കൈവരിച്ചവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെയും ചടങ്ങില്‍ ആദരിക്കും.

അമ്മമാര്‍ക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ട് ഇരട്ടകളുടെ മാതാപിതാക്കളെ പൊന്നാട അണിയിക്കും. പങ്കെടുക്കുന്ന മുഴുവന്‍ ഇരട്ടകള്‍ക്കും വ്യക്തി പരമായി മൊമന്റോ നല്‍കും. ഒരു പ്രസവത്തില്‍ മൂന്ന് കുട്ടികളുള്ള നാല് കുടുംബങ്ങളും പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും ഇരട്ടകളുള്ള 3 കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

വയനാട് കോഴിക്കോട്, മലപ്പുറം. പാലക്കാട്, നീലഗിരി ജില്ലകളില്‍ നിന്നുള്ള 270 ഇരട്ടകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 വയസ്സിന് താഴെ 60 പേരും 20 വയസ്സുവരെ 41 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരിപാടിയില്‍ പങ്കെടുക്കുന്ന െ്രെകസ്തവര്‍ക്കായി ചടങ്ങിന് മുമ്പ് ഇരട്ടകളുടെ നേത്യത്വത്തില്‍ ദിവ്യ ബലി നടത്തും. 4 മണിക്ക് നടക്കുന്ന പൊതു സമ്മേളനം ബത്തേരി എംഎല്‍എ ഐ സി ബാലക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍ വിവിധ വ്യക്തികളെ ആദരിക്കും

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അടക്കമുള്ള ജന പ്രതിനിധികളും മത പണ്ഡിതരും പങ്കെടുക്കും. എടപ്പെട്ടി പള്ളി വികാരി അഡ്വ. തോമസ് ജോസഹ് തേരകം, മാത്യൂ കോച്ചാലുങ്കല്‍, അഡ്വ. റെജിമോള്‍ സജയന്‍, പ്രവീണ്‍ പി എം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it