ഇരിങ്ങല്‍ കളരിപ്പടിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ഡിടിഎസ് എഫ് 4 ബസും എതിരെ വന്ന സാഗര്‍ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഡിടിഎസ്എഫ് 4 സമീപത്തെ ഓവ് ചാലിലേക്ക് താഴ്ന്നുപോയി.
BY APH31 Oct 2019 12:28 PM GMT

X
APH31 Oct 2019 12:28 PM GMT
പയ്യോളി: ദേശീയപാതയില്‍ കളരിപ്പടിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. കാലിന് സാരമായി പരിക്കേറ്റ ഡ്രൈവറടക്കം 11 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ഡിടിഎസ് എഫ് 4 ബസും എതിരെ വന്ന സാഗര്‍ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഡിടിഎസ്എഫ് 4 സമീപത്തെ ഓവ് ചാലിലേക്ക് താഴ്ന്നുപോയി.
അപകടത്തെ തുടര്‍ന്നു ഈ റൂട്ടില്‍ അരമണിക്കൂറിലേറെ ഗതാഗതം താറുമാറായി. വടകരയില്‍ നിന്നെത്തിയ ക്രെയിന്‍ സര്‍വീസ് ബസുകള്‍ നീക്കം ചെയ്തു ഗതാഗതം സുഗമമാക്കി. പയ്യോളി പോലിസും സ്ഥലത്തെത്തി.
Next Story
RELATED STORIES
കേരളത്തില്‍ മഴ ശക്തമാവും; ഞായറാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
28 May 2022 7:36 PM GMTആദിവാസി വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം; വനംവകുപ്പ് ഉദ്യോഗസ്ഥന്...
28 May 2022 7:28 PM GMTനെഹ്റു എവിടെ ? മോദി എവിടെ ? ഭൂമിയെയും ആകാശത്തെയും താരതമ്യം...
28 May 2022 7:15 PM GMTയുപി പോലിസ് സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വിലക്കെന്ന് ബാനര്‍; ...
28 May 2022 7:04 PM GMTചത്ത പശുക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം സഞ്ചരിച്ചത് ഏഴ്...
28 May 2022 6:34 PM GMTലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMT