Districts

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2095 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 2192 പേര്‍ കൂടി രോഗമുക്തി നേടി.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2095 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 2095 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2068 പേര്‍ക്കാണ് രോഗം ബാധിച്ചത്.

വിദേശത്ത് നിന്നും വന്ന 5 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു . 12840 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 2192 പേര്‍ കൂടി രോഗമുക്തി നേടി. 16.71 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 22827 കോഴിക്കോട് സ്വദേശികളാണ് ചികിൽസയിലുള്ളത്.

പുതുതായി വന്ന 4098 പേർ ഉൾപ്പടെ 77674 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 994428 പേർ നിരീക്ഷണം പൂർത്തിയാക്കി. 2476 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Next Story

RELATED STORIES

Share it