Districts

കോഴിക്കോട് ജില്ലയിൽ 892 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 881പേർക്കാണ് രോഗം ബാധിച്ചത്.

കോഴിക്കോട് ജില്ലയിൽ 892 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് 892 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയവരിൽ ഒരാൾക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 881പേർക്കാണ് രോഗം ബാധിച്ചത്.

9778 പേരെ പരിശോധനക്ക് വിധേയമാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്എൽടിസി കൾ എന്നിവിടങ്ങളിൽ ചികിൽസയിലായിരുന്ന 1509 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 9.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12494 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിൽസയിലുളളത്.

Next Story

RELATED STORIES

Share it