Districts

കോട്ടയം ജില്ലയില്‍ 996 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പുതിയതായി 8717 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.42 ശതമാനമാണ്.

കോട്ടയം ജില്ലയില്‍ 996 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

കോട്ടയം: കോട്ടയം ജില്ലയില്‍ 996 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 989 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഏഴ് പേർ രോഗബാധിതരായി.

പുതിയതായി 8717 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.42 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 430 പുരുഷന്‍മാരും 440 സ്ത്രീകളും 126 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 153 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

664 പേര്‍ രോഗമുക്തരായി. 6084 പേരാണ് നിലവില്‍ ചികിൽസയിലുള്ളത്. ഇതുവരെ ആകെ 211764 പേര്‍ കൊവിഡ് ബാധിതരായി. 203430 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 28950 പേര്‍ ക്വാറന്‍റൈനില്‍ കഴിയുന്നുണ്ട്.

Next Story

RELATED STORIES

Share it