കൊല്ലം ജില്ലയില്‍ പദ്ധതി ചെലവില്‍ കടയ്ക്കല്‍ ഒന്നാമത്
കൊല്ലം ജില്ലയില്‍ ഒന്നാമതും സംസ്ഥാന തലത്തില്‍ ഇരുപത്തി നാലാമതും എത്തി കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് മുന്‍വര്‍ഷങ്ങളിലെ മികവ് നിലനിര്‍ത്തി.

കൊല്ലം: 2019-20 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ചെലവ് പുരോഗതിയില്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് കൊല്ലം ജില്ലയില്‍ ഒന്നാമത്. കൃത്യമായ ആസൂത്രണത്തിലൂടെയും ചിട്ടയായ പദ്ധതി നിര്‍വ്വഹണത്തിലൂടെയും കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് കൊല്ലം ജില്ലയില്‍ വികസന ഫണ്ട് ചെലവ് പുരോഗതിയില്‍ ഒന്നാം സ്ഥാനത്തെത്തി.
ലോകമാകെ പടരുന്ന കൊവിഡ് 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാര്‍ച്ച് മാസത്തെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയെങ്കിലും വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളുടെ നിര്‍വ്വഹണം മുന്‍കൂട്ടി കൃത്യമായ ആസൂത്രണത്തോടെ പൂര്‍ത്തിയാക്കുക വഴി കൊവിഡ് 19 സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഗ്രാമപഞ്ചായത്ത് ചെലവ് പുരോഗതിയില്‍ മികച്ച നേട്ടം കൈവരിച്ചത്. 2019-20 വര്‍ഷത്തെ പദ്ധതി വിഹിതമായി ലഭിച്ച 5.2431 കോടിരൂപയില്‍ 5.2183 കോടി രൂപയാണ് 2020 മാര്‍ച്ച് 31 വരെ ഗ്രാമപഞ്ചായത്ത് ചെലവഴിച്ച് ആകെ 99.53% ചെലവ് പുരോഗതി കൈവരിച്ച് കൊല്ലം ജില്ലയില്‍ ഒന്നാമതും സംസ്ഥാന തലത്തില്‍ ഇരുപത്തി നാലാമതും എത്തി ഗ്രാമപഞ്ചായത്ത് മുന്‍വര്‍ഷങ്ങളിലെ മികവ് നിലനിര്‍ത്തി.
RELATED STORIES
നിയമനിർമാണ സഭകളിൽ തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ സമാജികരുടെ...
27 May 2022 12:39 AM GMTഅയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വേതനം വർദ്ധിപ്പിച്ചു
27 May 2022 12:35 AM GMTനിയമനിര്‍മാണ സഭകളില്‍ തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ...
26 May 2022 7:44 PM GMTആരോഗ്യനില മോശമായി; ജയിലില്‍ നിരാഹാരത്തിലായിരുന്ന ജി എന്‍ സായിബാബ...
26 May 2022 7:32 PM GMTതൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പേരില്‍ അശ്ലീല...
26 May 2022 7:13 PM GMTഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായി വിനയ് കുമാര്‍ സക്സേന ചുമതലയേറ്റു
26 May 2022 6:56 PM GMT