Districts

താനൂരില്‍ ഓട്ടോറിക്ഷയില്‍ കടത്തിയ ഏഴര കിലൊ കഞ്ചാവ് പിടിച്ചു

ഇന്ന് ഉച്ചയോടെയാണ് താനൂര്‍ സിഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കഞ്ചാവ് പിടികൂടിയത്.

താനൂരില്‍ ഓട്ടോറിക്ഷയില്‍ കടത്തിയ ഏഴര കിലൊ കഞ്ചാവ് പിടിച്ചു
X

പരപ്പനങ്ങാടി: താനൂര്‍ ചിറക്കലില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ഏഴര കിലൊ കഞ്ചാവ് പോലിസ് പിടികൂടി. ഇന്ന് ഉച്ചയോടെയാണ് താനൂര്‍ സിഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കഞ്ചാവ് പിടികൂടിയത്. കെഎല്‍-65 ഇ 8458 നമ്പര്‍ ആപ്പ ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തുകയായിരുന്ന പര്യാപുരം തറമ്മല്‍ സാദിഖ് (29 ), പന്താരങ്ങാടി കക്കാട്ടുപറമ്പില്‍ മുഹമ്മദ് ഷഫീഖ് (30), പര്യാപുരം മോര്യ ചിത്രമ്പള്ളി മുഹമ്മദ് ബാവ (38) എന്നിവരെയടക്കം പോലിസ് പിടികൂടിയത്.

Next Story

RELATED STORIES

Share it