മകളുടെ കൂട്ടുകാരികള്ക്ക് അശ്ലീല സന്ദേശം അയച്ച കേസില് പിതാവ് അറസ്റ്റില്
പോക്സോ നിയമപ്രകാരം ഇയാള്ക്കെതിരേ പോലിസ് കേസെടുത്തു
BY SNSH27 Dec 2021 8:38 AM GMT

X
SNSH27 Dec 2021 8:38 AM GMT
കണ്ണൂര്: മകളുടെ കൂട്ടുകാരികള്ക്ക് അശ്ലീല സന്ദേശം അയച്ച കേസില് പിതാവ് അറസ്റ്റില്. കണ്ണൂര് കടലായി സ്വദേശി ഹരീഷിനെയാണ്(52) അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് ഇയാള്ക്കെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്.
ഒരു പെണ്കുട്ടിയുടെ രക്ഷിതാവ് നല്കിയ പരാതിയിലാണ് പോലിസ് കേസെടുത്തിരിക്കുന്നത്. എല്ഐസി ഏജന്റായ പ്രതി നിരവധി സ്ത്രീകള്ക്കും കുട്ടികള്ക്കും അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നതായി പോലിസ് അന്വേഷണത്തില് കണ്ടെത്തി.
കൂടുതല് തെളിവുകള്ക്കായി ഹരീഷിന്റെ ഫോണ് പോലിസ് ഫോറന്സിക് പരിശോധനയ്ക്ക് അയച്ചു.മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല് കസ്റ്റഡിയില് വിട്ടു. സംഭവത്തില് വിശദമായി അന്വേഷണം നടത്തുമെന്ന് പോലിസ് വ്യക്തമാക്കി.
Next Story
RELATED STORIES
ക്രിസ്ത്യന് തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി...
19 May 2022 5:50 AM GMTഗ്യാന്വാപി മസ്ജിദ്: മുസ്ലിംകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്...
18 May 2022 11:33 AM GMTപേരറിവാളന്റെ മോചനം: നിരാശയും ദുഃഖവും പ്രകടിപ്പിച്ച് കോണ്ഗ്രസ്...
18 May 2022 11:07 AM GMT17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്; പണപ്പെരുപ്പം 15.08 ശതമാനമായി...
18 May 2022 2:25 AM GMTഗ്യാന്വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്സ്ഥാനത്തുനിന്ന്...
17 May 2022 11:57 AM GMTഗ്യാന്വാപി മസ്ജിദ് സര്വേ റിപോര്ട്ട് സമര്പ്പിക്കാന് രണ്ട് ദിവസത്തെ ...
17 May 2022 9:09 AM GMT