Districts

കോഴിക്കോട് ജില്ലയിൽ 3998 പേർക്ക്കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.68 ശതമാനം

വിദേശത്ത് നിന്ന് എത്തിയവരില്‍ ആർക്കും രോ​ഗം ബാധിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 8 പേർ കൊവിഡ് പോസിറ്റീവ് ആയി.

കോഴിക്കോട് ജില്ലയിൽ 3998 പേർക്ക്കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.68 ശതമാനം
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച 3998 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു.

വിദേശത്ത് നിന്ന് എത്തിയവരില്‍ ആർക്കും രോ​ഗം ബാധിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 8 പേർ കൊവിഡ് പോസിറ്റീവ് ആയി. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി രോ​ഗബാധിതർ ആയവര്‍ 3946 പേരാണ്. ചികിൽസയിൽ കഴിയുന്ന 1099 പേര്‍ കൂടി രോഗമുക്തി നേടി. 14564 സ്രവ സാംപിള്‍ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.68 ആണ്.


ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 44

കോഴിക്കോട് -11, ആയഞ്ചേരി - 1, ചെക്യാട്- 3, എടച്ചേരി - 3, ഫറോക്ക് - 5, കടലുണ്ടി - 3, കൊയിലാണ്ടി - 1, നാദാപുരം - 2, ഒളവണ്ണ - 2, പയ്യോളി - 1, പുറമേരി - 2, പെരുമണ്ണ - 1, രാമനാട്ടുകര - 1, തൂണേരി - 4, വടകര - 2 വളയം - 2

Next Story

RELATED STORIES

Share it