കൊവിഡ്: മലപ്പുറം ജില്ലയില്‍ 220 പേര്‍ക്ക് രോഗമുക്തി;103 പേര്‍ക്ക് രോഗബാധ
103 പേര്‍ക്കാണ് വെള്ളിയാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 98 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ.

മലപ്പുറം: മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച 220 പേര്‍ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിൽസക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,20,247 ആയി. 103 പേര്‍ക്കാണ് വെള്ളിയാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 98 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയതും രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.
ജില്ലയിലിപ്പോള്‍ 16,295 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,585 പേര്‍ വിവിധ ചികിൽസാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 115 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 57 പേരും മൂന്ന് പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 604 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
RELATED STORIES
2015നുശേഷം രാജ്യത്ത് മാംസാഹാരികളുടെ എണ്ണം കൂടിയെന്ന് സര്‍വേ...
25 May 2022 3:18 AM GMTടെക്സാസ് വെടിവയ്പ്: അമേരിക്കന്‍ പതാക പാതി താഴ്ത്തിക്കെട്ടും
25 May 2022 2:43 AM GMTസംസ്ഥാനത്ത് കാലവര്‍ഷം അഞ്ച് ദിവസം നേരത്തെ എത്തിയേക്കും
25 May 2022 2:28 AM GMTമധ്യപ്രദേശില്‍ യാചകന് മര്‍ദ്ദനം; നിര്‍ബന്ധപൂര്‍വം മുടിയറുത്തു; പ്രതിയെ ...
25 May 2022 2:00 AM GMTയുഎസ്സിലെ സ്കൂളില്‍ വെടിവയ്പ്: 18 കുട്ടികളടക്കം 21 മരണം; അക്രമിയായ...
25 May 2022 1:16 AM GMTസംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന് വിതരണം ഇന്നാരംഭിക്കും
25 May 2022 12:57 AM GMT