മലപ്പുറം ജില്ലയില്‍ ഒരാള്‍ കൂടി കൊവിഡ് വിമുക്തനായി
ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിൽസയ്ക്കു ശേഷം കോവിഡ് വിമുക്തരായവരുടെ എണ്ണം 14 ആയി

മലപ്പുറം: കൊവിഡ് 19 ബാധിച്ച് വിദഗ്ധ ചികിൽസയ്ക്കു ശേഷം ജില്ലയില്‍ ഒരാള്‍ക്കു കൂടി രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. വേങ്ങര കൂരിയാട് സ്വദേശി 63 കാരനാണ് കോവിഡ് വിമുക്തനായത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് ഇയാളെ സ്റ്റെപ് ഡൗണ്‍ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് ശേഷം ഇയാള്‍ വൈകാതെ ആശുപത്രി വിടും.
മാര്‍ച്ച് 11, 12 തീയ്യതികളില്‍ ഡല്‍ഹി നിസാമുദ്ദീനിലെ സമ്മളനത്തില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയതായിരുന്നു വേങ്ങര കൂരിയാട് സ്വദേശി. മാര്‍ച്ച് 16 നാണ് ഇയാള്‍ വീട്ടിലെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം ഏപ്രില്‍ ആറ് മുതല്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സ ആരംഭിച്ചു. വിദഗ്ധ ചികിൽസയ്ക്കു ശേഷം നിരന്തര പരിശോധനകള്‍ക്ക് ശേഷമാണ് ഇയാള്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിൽസയ്ക്കു ശേഷം കോവിഡ് വിമുക്തരായവരുടെ എണ്ണം 14 ആയി. ഇതില്‍ 12 പേര്‍ ആശുപത്രിയില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. ഒരാള്‍ രോഗ വിമുക്തനായ ശേഷം ആശുപത്രിയില്‍ ചികിൽസയിലിരിക്കെ മരിച്ചു.
RELATED STORIES
സംഘപരിവാറിനെതിരേ എല്ലാ വിഭാഗങ്ങളും ഒരുമിക്കണം: എസ്ഡിപിഐ
27 May 2022 4:16 PM GMT'കോടതിയുടെ ആ ഞെട്ടല്‍ ഏകപക്ഷീയമാണ്, വല്ലാത്ത വേട്ടയാണ്, തുറന്ന...
27 May 2022 4:14 PM GMTവില വര്‍ധന: തക്കാളി സമരം സംഘടിപ്പിച്ച് എസ്ഡിപിഐ
27 May 2022 3:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMTലഡാക്കിലെ സൈനിക വാഹനാപകടം; മരിച്ചവരില്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ്...
27 May 2022 3:23 PM GMT