Districts

കൊവിഡ്: മലപ്പുറം ജില്ലയില്‍ 250 പേര്‍ക്ക് രോഗബാധ; പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ഇടവേളക്കു ശേഷം വര്‍ധിക്കുന്ന സാഹചര്യമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. ഇത് ഗൗരവത്തോടെ കാണണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

കൊവിഡ്: മലപ്പുറം ജില്ലയില്‍ 250 പേര്‍ക്ക് രോഗബാധ; പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
X

മലപ്പുറം: മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച 250 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 147 പേരാണ് വിദഗ്ധ ചികിൽസക്ക് ശേഷം രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിൽസക്ക് ശേഷം രോഗവിമുക്തരായവരുടെ എണ്ണം 1,20,866 ആയി.

ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 232 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ ഒമ്പത് പേര്‍ക്കും രോഗം ബാധിച്ചു. 16,943 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,692 പേര്‍ വിവിധ ചികിൽസാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്.

കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 122 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 55 പേരും അഞ്ച് പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 607 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ഇടവേളക്കു ശേഷം വര്‍ധിക്കുന്ന സാഹചര്യമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. ഇത് ഗൗരവത്തോടെ കാണണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

Next Story

RELATED STORIES

Share it