മലപ്പുറം ജില്ലയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 72 പേര്‍ക്കെതിരെ കേസെടുത്തു
നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പോലിസ് 65 കേസുകള്‍ കൂടി ഇന്നലെ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്‌റ്റേഷനുകളിലായി 85 പേരെ ഇന്നലെ അറസ്റ്റു ചെയ്തു.

മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പോലിസ് 65 കേസുകള്‍ കൂടി ഇന്നലെ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്‌റ്റേഷനുകളിലായി 85 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 32 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3,839 ആയി. 4,778 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 2,294 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മാസ്‌ക് ധരിക്കാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതിന് 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ജില്ലാ പോലിസ് മേധാവി പറഞ്ഞു. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ പോലിസ് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
RELATED STORIES
രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTവിമന്‍ ഇന്ത്യ മൂവ്മെന്റ് പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു
26 May 2022 6:49 AM GMTവിദ്വേഷ പ്രസംഗകര്ക്കെതിരേ നടപടി വേണം; പിസി ജോര്‍ജിനെതിരെയുള്ള...
26 May 2022 2:06 AM GMTലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്രത്തിന്റെ വിവേചനം തുടരുന്നു; ഗൈനക്കോളജി ...
25 May 2022 2:42 PM GMTചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMT