Districts

കൊവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് കർശന നിയന്ത്രണങ്ങൾ, കണ്ടെയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു

തൊഴിൽ, അത്യാവശ്യ സേവനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.

കൊവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് കർശന നിയന്ത്രണങ്ങൾ, കണ്ടെയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു
X

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ച് കലക്ടർ. കണ്ടെയ്ൻമെന്റ് സോണുകളിൽ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകൾ പൂർണമായി നിരോധിച്ചു.

തൊഴിൽ, അത്യാവശ്യ സേവനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ആരാധനാലയങ്ങളിൽ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടത്താനേ പാടുള്ളൂ. ഇതിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കരുത്. കണ്ടെയ്ൻമെന്റ് സോണുകളിലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനായി നിയോഗിക്കപ്പെട്ട സെക്ടറൽ മജിസ്‌ട്രേറ്റുമാർ നിരീക്ഷണത്തിനുണ്ടാവും.

രോഗവ്യാപനം വിശകലനം ചെയ്ത് ഓരോ ദിവസവും പ്രഖ്യാപിക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളുടെ വിവരം കാെവിഡ് ജാഗ്രത പോർട്ടലിൽ ലഭ്യമാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പോലിസ് മേധാവികൾക്ക് കലക്ടർ നിർദേശം നൽകി. പ്രതിദിനം ആയിരത്തിലധികം പേർക്കാണ് ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്

Next Story

RELATED STORIES

Share it