ചട്ടം ലംഘിച്ച് വോട്ടു പിടുത്തം: രണ്ട് പോലിസ് ഉദ്യോഗസ്ഥരെ ഡിഐജി സസ്പെന്റ ചെയ്തു
BY sudheer25 April 2021 8:27 AM GMT

X
sudheer25 April 2021 8:27 AM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച രണ്ട് പോലിസ് ഉദ്യോഗസ്ഥരെ ഡിഐജി സസ്പെന്റ് ചെയ്തു. തിരുവനന്തപുരം മലയിന്‍കീഴ് പോലിസ് സ്റ്റേഷനിലെ എഎസ്ഐ ഹരീഷ്, നെയ്യാറ്റിന്‍കര പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അജിത് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്റ ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് വകുപ്പ് തല നടപടിയെടുത്തത്. ചട്ടം ലംഘിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ടേഴ്സ് സ്ലിപ് വിതരണം ചെയ്തതിനാണ് എഎസ്ഐ ഹരീഷിനെ സസ്പെന്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയതിനാണ് അജിത്തിനെതിരേ നടപടിയെടുത്തത്.
Next Story
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTപരാതികള്‍ വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMT