Districts

അഷ്‌റഫ്‌ പുത്തനത്താണി തിരൂർ ന​ഗരസഭയിൽ മൂന്നാംഘട്ടം പര്യടനം പൂർത്തിയാക്കി

തിരൂരിലെ വളരെ പ്രധാനപ്പെട്ട പണി പൂർത്തീകരിക്കാത്ത മൂന്ന് പാലങ്ങളും, തിരൂർ സ്റ്റേഡിയം പാർക്ക് മുതലായവ പൊതു ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പണി പൂർത്തീകരിച്ച് തുറന്നു കൊടുക്കും എന്ന് അഷ്‌റഫ്‌ വോട്ടർ മാർക്ക് ഉറപ്പു നൽകി.

അഷ്‌റഫ്‌ പുത്തനത്താണി തിരൂർ ന​ഗരസഭയിൽ മൂന്നാംഘട്ടം പര്യടനം പൂർത്തിയാക്കി
X

തിരൂർ: എസ്ഡിപിഐ തിരൂർ നിയോജക മണ്ഡലം സ്ഥാനാർഥി അഷ്‌റഫ്‌ പുത്തനത്താണി തിരൂർ ന​ഗരസഭയിൽ മൂന്നാംഘട്ടം പര്യടനം പൂർത്തിയാക്കി. തിങ്കളാഴ്ച രാവിലെ 9.00.മണിക്ക് ആലിഞ്ചുവടിൽ നിന്നും തുടങ്ങി തിരൂർ മുൻസിപ്പാലിറ്റിയിലെ പയ്യനങ്ങാടി, തങ്ങൾ റോഡ്, ഇല്ലാത്താപ്പാടം, ചെമ്പ്ര, പെരുവഴിയമ്പലം, പൂക്കയിൽ, നടുവിലങ്ങാടി, മുത്തൂർ, ഏഴൂർ, അന്നാര, പൂങ്ങോട്ട് കുളം എന്നീ ടൗണുകളിൽ ആയിരക്കണക്കിന് വോട്ടർമാരെ നേരിൽ കണ്ടു സ്ഥാനാർഥി അഷ്‌റഫ്‌ പുത്തനത്താണി വോട്ട് അഭ്യർത്ഥന നടത്തി.

തിരൂർ നിയോജക മണ്ഡലത്തിൽ കാതലായ വികസന മാറ്റം അനിവാര്യമാണെന്നും ഇനി എസ്ഡിപിഐയിൽ മാത്രമാണ് സാധാരണക്കാരന്റെ പ്രതീക്ഷ എന്നുള്ളതും വോട്ടർമാരെ നേരിൽ കണ്ടപ്പോൾ വ്യാപകമായി കേൾക്കാൻ കഴിഞ്ഞതായി സ്ഥാനാർത്ഥി തന്റെ അനുഭവം പങ്കുവെച്ചു. തിരൂരിലെ വളരെ പ്രധാനപ്പെട്ട പണി പൂർത്തീകരിക്കാത്ത മൂന്ന് പാലങ്ങളും, തിരൂർ സ്റ്റേഡിയം പാർക്ക് മുതലായവ പൊതു ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പണി പൂർത്തീകരിച്ച് തുറന്നു കൊടുക്കും എന്ന് അഷ്‌റഫ്‌ വോട്ടർ മാർക്ക് ഉറപ്പു നൽകി.

ധ്രുവീകരണ രാഷ്ട്രിയത്തിനെതിരെ ജനകിയ ബദൽ എന്ന എസ്ഡിപിഐ ഉയർത്തിപ്പിടിച്ച മുദ്രാവാക്യം ജനങ്ങൾ ഏറ്റടുത്ത പ്രതീതിയാണ് സ്ഥാനാർത്ഥി പര്യടനത്തിൽ കാണുന്ന ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. ഈ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ വളരെ ഉയർന്ന മുന്നേറ്റം നടത്തി കേരള രാഷ്ട്രീയത്തിൽ തങ്ങളുടേതായ മേൽക്കോയ്മ കത്രിക അടയാളത്തിൽ സമാഹരിക്കുന്ന വോട്ടുകളിലൂടെ തെളിയിക്കും. അതിനായി മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് സ്ഥാനാർത്ഥി അഭ്യർത്ഥിച്ചു. ഇബ്രാഹിം പുത്തുതോട്ടിൽ, ഷാഫി സബ്ക, നജീബ് തിരൂർ, അനസ് ചെമ്പ്ര, അബ്ദുറഹിമാൻ പയ്യനങ്ങാടി, റഷീദ് അന്നാര, അഷ്‌റഫ്‌ തിരൂർ, റഫീഖ് സബ്ക എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Next Story

RELATED STORIES

Share it