Districts

അഡ്വ. പിപി റഹൂഫ് മുസ്‌ലിം ലീഗിൽ ചേർന്നു

റഹൂഫിന്റെ തിരിച്ചു വരവ് ലീഗ് കേന്ദ്രങ്ങളിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്

അഡ്വ. പിപി റഹൂഫ് മുസ്‌ലിം ലീഗിൽ ചേർന്നു
X

താനാളൂർ: തിരൂർ കോടതിയിലെ മുൻ അഡിഷണൽ ഗവണ്മെന്റ് പ്ലീഡറായിരുന്ന അഡ്വ. പി പി റഹൂഫ് മുസ്‌ലിം ലീഗിൽ ചേർന്നു.2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായിരുന്നു അഡ്വ. പി പി റഹൂഫ്. പാണക്കാട്ടെ വസതിയിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മെമ്പർഷിപ്പ് നൽകി. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം തുടങ്ങിയവർ പങ്കെടുത്തു.

റഹൂഫിന്റെ തിരിച്ചു വരവ് ലീഗ് കേന്ദ്രങ്ങളിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. താനാളൂർ ഒന്നാം വാർഡിൽ മൂലക്കൽ ദയാ പുരത്ത് താമസക്കാരനായ റഹൂഫ്, തിരൂർ തുഞ്ചൻ കോളേജിൽ യൂനിയൻ ചെയർമാൻ, യൂനിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ പദവികൾ വഹിച്ചു. ഫാറൂഖ് കോളേജിലും, കോഴിക്കോട് ലോ കോളേജിലും പഠിക്കുന്ന വേളകളിൽ കാലിക്കറ്റ്‌ സർവകലാശാല സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കാലിക്കറ്റ്‌ സർവകലാശാലയിലെ വിവിധ കമ്മിറ്റികളിൽ അംഗമായിരുന്നു. ദേവധാർ ഹൈസ്കൂൾ യൂനിറ്റ് എംഎസ്എഫ് പ്രസിഡന്റ്‌ ആയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. താനൂർ മണ്ഡലം എംഎസ്എഫ് പ്രസിഡന്റ്‌, സെക്രട്ടറി, സ്റ്റേറ്റ് എംഎസ്എഫ് കാംപസ്‌ വിങ് കൺവീനർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it