കോഴിക്കോട് നന്തിയില്‍ ലോറിയും കാറും കൂട്ടിയിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
BY SNSH14 Feb 2022 8:33 AM GMT

X
SNSH14 Feb 2022 8:33 AM GMT
കൊയിലാണ്ടി: നന്തിയില്‍ മേല്‍പാലത്തിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്.കാറിലുണ്ടായിരുന്ന കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ സജയന് കാപ്പാടിനും,അപകടത്തിനിടയില്‍ കാറിന്റെ ഭാഗങ്ങള്‍ തെറിച്ച് വീണ് ബൈക്ക് യാത്രക്കാരനായ കോട്ടക്കല്‍ സ്വദേശി മുസഫിറിനുമാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ സജയനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ബൈക്ക് യാത്രക്കാരനായ മുസഫറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കെഎല്‍ 58 യു 4736 നമ്പര്‍ കാറാണ് അപകടത്തില്‍ പെട്ടത്. തൂത്തുക്കുടിയില്‍ നിന്ന് ഉപ്പ് കയറ്റി വരികയായിരുന്നു ലോറി.അപകടത്തെ തുടര്‍ന്നു ഗതാഗതം വഴിതിരിച്ചുവിടുകയുണ്ടായി.
Next Story
RELATED STORIES
ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്‍ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMTജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്‍എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്‍സയും ലഭ്യമാക്കുക: ജി എന്‍ സായിബാബ നാഗ്പൂര്‍ ജയിലില്‍...
26 May 2022 10:18 AM GMTപാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രതിഷേധ മാര്‍ച്ച് ഇസ്...
26 May 2022 5:10 AM GMT