ഓട്ടോറിക്ഷയില്‍ കയറിയ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറായ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും തിരുവനന്തപുരം സ്‌പെഷ്യല്‍ അതിവേഗകോടതി വിധിച്ചു. മലയിന്‍കീഴ് സ്വദേശി ശ്രീകുമാരന്‍ നായ(58) രെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആര്‍ ജയകൃഷ്ണന്‍ വിധിയില്‍ പ്രതിപാദിച്ചു.
2017 ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം പെണ്‍ക്കുട്ടികവടിയാറില്‍ നിന്ന് പ്രതിയുടെ ഓട്ടോറിക്ഷയിലാണ് കയറിയത്. ഓട്ടോയില്‍ സഞ്ചരിക്കവെ പ്രതി കുട്ടിയുടെ കൈയ്യില്‍ കടന്ന് പിടിക്കാന്‍ ശ്രമിച്ചു. ഇതില്‍ ഭയന്ന കുട്ടി ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. ജവഹര്‍ നഗറിലേയ്ക്ക് പോകുന്ന വഴിയില്‍ റോഡില്‍ കുറച്ച് സ്ത്രീകള്‍ നില്‍ക്കുന്നത് കണ്ട് കുട്ടി ഓട്ടോയില്‍ നിന്ന് ചാടി ഇറങ്ങി. പ്രതി തടയാന്‍ ശ്രമിച്ചെങ്കിലും കുട്ടി ഓടിമാറി. വീണ്ടും കുട്ടിയെ തിരിച്ച് വിളിച്ച പ്രതി അശ്ലീല ആംഗ്യങ്ങളും ശരീര ഭാഗങ്ങളും പ്രദര്‍ശിപ്പിച്ചു എന്നാണ് കേസ്.
ഓട്ടോ നമ്പര്‍ കുറിച്ച് വെച്ചിരുന്ന കുട്ടി അച്ഛനെ വിവരം അറിയിച്ചു. അച്ഛന്‍ ഉടന്‍ പരാതി കൊടുത്തതിനാല്‍ ഓട്ടോ അടക്കം പ്രതിയെ പോലിസ് ഉടനെ അറസ്റ്റ് ചെയ്തു.
പിഴകൂടാതെ സര്‍ക്കാര്‍ നഷ്ടപരിഹാരം കൂടി നല്‍കണമെന്നും ജഡ്ജി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ്മോഹന്‍ ഹാജരായി. മ്യൂസിയം പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.വിവിധ വകുപ്പുകള്‍ക്ക് പ്രത്യേകം ശിക്ഷ ഉണ്ടെങ്കിലും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
കേസിന്റെ വിചാരണ വേളയില്‍ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയില്ലെങ്കില്‍ ഇരയായ കുട്ടിയേയും കേസിലെ പ്രോസിക്യൂട്ടറായ ആര്‍ എസ് വിജയ് മോഹനേയും വധിക്കുമെന്ന് കുട്ടിയുടെ അച്ഛനെ ഫോണിലൂടെ ഒരാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും മൊഴി മാറ്റാന്‍ പെണ്‍കുട്ടി തയ്യാറായില്ല. പേരൂര്‍ക്കട പോലിസ് ഈ കേസ് അന്വേഷിച്ച് വരുന്നു.
RELATED STORIES
കോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTപിണറായി സര്‍ക്കാറിന്റെ ദൂര്‍ത്ത് മൂലമുണ്ടാകുന്ന കടഭാരം...
1 Jun 2023 3:59 PM GMTഇടതുസര്‍ക്കാറിന്റെ അമിത വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില്‍ അധിക ബാച്ചുകള്‍ അനുവദിക്കാതെ പ്ലസ് വണ്‍ അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം
27 April 2023 3:39 AM GMT