Crime News

കഴക്കൂട്ടത്ത് വീടിന് സമീപം നിന്ന യുവാവിന് പോലിസ് മര്‍ദ്ദനം; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി യുവാവ്

കഴക്കൂട്ടത്ത് വീടിന് സമീപം നിന്ന യുവാവിന് പോലിസ് മര്‍ദ്ദനം; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി യുവാവ്
X

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിന് സമീപം നിന്ന യുവാവിനെ പോലിസ് മര്‍ദ്ദിച്ചതായി പരാതി. കഴക്കൂട്ടം സ്വദേശി യുവി ഷിബു കുമാറിനാണ് മര്‍ദ്ദനമേറ്റത്.

ഞായറാഴ്ച വൈകീട്ട് വീട്ടിന് സമീപമുള്ള റോഡില്‍ നില്‍ക്കുകയായിരുന്ന ഷിബുവിനെ കാരണമൊന്നും ചോദിക്കാതെ പോലിസ് മര്‍ദ്ദിക്കുകയായിരുന്നു. കഴക്കൂട്ടം സിഐയും സംഘവുമാണ് മര്‍ദ്ദിച്ചത്. എന്തിനാണ് അടിക്കുന്നതെന്നോ, തെറ്റെന്തോ പറയാതെയാണ് പോലിസ് മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ ഷിബു കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ഷിബു കുമാര്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.

എന്നാല്‍, സ്ഥിരം മദ്യപരുടേയും സാമൂഹ്യവിരുദ്ധരുടേയും കേന്ദ്രത്തിലായിരുന്നു ഷിബു നിന്നതെന്നായിരുന്നു പോലിസിന്റെ വാദം.

Next Story

RELATED STORIES

Share it