Crime News

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ദുരൂഹ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ചിറ്റാര്‍ പാത്താനത്ത് വീട്ടില്‍ സ്റ്റീഫന്റെ മകന്‍ ആല്‍ഫിനെ പമ്പാനദിയിലെ വടശേരിക്കര മംഗലത്ത് കടവില്‍ ഡിസംബര്‍ എട്ടിനായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ദുരൂഹ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
X

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ചിറ്റാര്‍ പാത്താനത്ത് വീട്ടില്‍ സ്റ്റീഫന്റെ മകന്‍ ആല്‍ഫിനെ പമ്പാനദിയിലെ വടശേരിക്കര മംഗലത്ത് കടവില്‍ ഡിസംബര്‍ എട്ടിനായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ കാട്ടില്‍ നിന്ന് ആല്‍ഫിന്റെ സ്‌കൂള്‍ ബാഗും ലഭിച്ചിരുന്നു. വടശേരിക്കര ഇടക്കുളം ഗുരുകുലം സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ആല്‍ഫിന്‍.

ലോക്കല്‍ പോലിസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലന്നു കാട്ടി ആല്‍ഫിന്റെ മാതാവ് സ്മിത ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് െ്രെകംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

ഡിസംബര്‍ ഏഴിന് സ്‌കൂളില്‍ പോയ ശേഷം തിരികെ വീട്ടില്‍ എത്തിയിരുന്നില്ല. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ അടുത്തിടെ ബൈക്കപകടത്തില്‍ മരിച്ച സുഹൃത്തിന്റെ വീട്ടിലും തുടര്‍ന്ന് നദിക്കരയിലും എത്തിയെന്ന് വ്യക്തമായി. പിന്നീട് നദിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it