Crime News

കോളിളക്കം സൃഷ്ടിച്ച എല്‍ടിടിഇ കബീര്‍ വധക്കേസ് പ്രതി കരാട്ടെ ഫാറൂഖ് ഹൃദയാഘാതം മൂലം മരിച്ചു

തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലിന് മുന്‍പില്‍ 1999 ജൂലൈ 17ന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന എല്‍ടിടിഇ കബീറിനെ ബോബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു കരാട്ടെ ഫറൂഖ്

കോളിളക്കം സൃഷ്ടിച്ച എല്‍ടിടിഇ കബീര്‍ വധക്കേസ് പ്രതി കരാട്ടെ ഫാറൂഖ് ഹൃദയാഘാതം മൂലം മരിച്ചു
X

തിരുവനന്തപുരം: പ്രമാദമായ എല്‍ടിടിഇ കബീര്‍ വധക്കേസ് പ്രതി കരാട്ടെ ഫാറൂഖ്(52) പരോളിലായിരിക്കെ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് പ്രിയദര്‍ശിനി നഗറില്‍ അസൂറിന്റെ മകനാണ് ഫാറൂഖ്. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലിന് മുന്‍പില്‍ 1999 ജൂലൈ 17ന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന എല്‍ടിടിഇ കബീറിനെ ബോബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു കരാട്ടെ ഫറൂഖ്. ഈ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരവേ ചികില്‍സയുമായി ബന്ധപ്പെട്ട് പരോളിലായിരുന്നു.

എഎസ്‌ഐ കൃഷ്ണന്‍ കുട്ടിയെ വധിച്ച കേസില്‍ എല്‍ടിടിഇ കബീറിനെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം അട്ടക്കുളങ്ങര ജയിലിലേക്ക് ശക്തമായ പോലിസ് അകമ്പടിയോടെ വരവേയാണ് ബോംബേറുണ്ടായത്. തല തകര്‍ന്ന് കബീര്‍ അപ്പോള്‍ തന്നെ മരണപ്പെട്ടിരുന്നു. കോളിളക്കം സൃഷ്ടിച്ച ഈ കേസിലാണ് ഫാറൂഖിനെ കോടതി ശിക്ഷിച്ചത്.

കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഫാറൂഖിനും കൂട്ടാളി സത്താറിനും തൂക്ക് കയര്‍ വിധിച്ചിരുന്നു. എന്നാല്‍, പിന്നീട് ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു.

വിയ്യൂര്‍ ജയിലേക്ക് മാറ്റിയ ശേഷം ഫറൂക്കിനെ അസുഖങ്ങള്‍ അലട്ടിതുടങ്ങി. തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെ ജയില്‍ ഉപദേശക സമിതി ചികിത്സക്ക് പരോള്‍ നല്‍കി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭഗാമായി കൂട്ടത്തോടെ തടവുകാര്‍ക്ക് പരോള്‍ നല്‍കിയപ്പോള്‍ ചികിത്സക്കായി വീട്ടിലേക്ക് പോകാന്‍ ഫറൂഖിന് അനുമതി ലഭിച്ചു.

ജയിലിലായിരിക്കെ, തീപ്പെട്ടിക്കൊള്ളി കൊണ്ട് നിര്‍മ്മിച്ച ടാജ്മഹല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഈ ടാജ്മഹല്‍ ഡിജിപി എംജിഎ രാമന് ഫാറൂഖ് സമ്മാനിച്ചിരുന്നു. ഈയിടെ പുറത്തിറങ്ങിയ മാലിക് സിനിമയില്‍, ജയിലിന് മുന്‍പിലെ ബോംബേറിന് സമാനമായ രംഗമുണ്ടായിരുന്നു.

1998 മെയ് 21ന് എഎസ്‌ഐ കൃഷ്ണന്‍ കുട്ടിയെ വധിച്ച കേസിലെ പ്രതിയായിരുന്നു ചാന്നാങ്കര സ്വദേശി എല്‍ടിടിഇ കബീര്‍. കൃഷ്ണന്‍ കുട്ടിയെ ചെമ്പഴന്തിയിലെ വീട്ടിലെത്തി വെട്ടിക്കൊല്ലുകയായിരുന്നു.

Next Story

RELATED STORIES

Share it