ഓഫര്‍ പ്രഖ്യാപിച്ച് കൊച്ചിയില്‍ ഹാഷിഷും, കഞ്ചാവും വില്‍പന; രണ്ട് പേര്‍ പിടിയില്‍

പള്ളരുത്തി സ്വദേശി സുബിന്‍ (24), ഇടുക്കി വണ്ടിപെരിയാര്‍ സ്വദേശിയും കരിമുഗളില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ രാജന്‍ സെല്‍വം (37) എന്നിവര്‍ ആണ് പോലീസ് പിടിയിലായത്.

ഓഫര്‍ പ്രഖ്യാപിച്ച് കൊച്ചിയില്‍ ഹാഷിഷും, കഞ്ചാവും വില്‍പന;  രണ്ട് പേര്‍ പിടിയില്‍

കൊച്ചി: സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ വഴി ഓഫര്‍ റേറ്റിന് കൊച്ചിയില്‍ ഹാഷിഷും, കഞ്ചാവും വിറ്റഴിച്ചിരുന്ന രണ്ടംഗ സംഘം കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. പള്ളരുത്തി സ്വദേശി സുബിന്‍ (24), ഇടുക്കി വണ്ടിപെരിയാര്‍ സ്വദേശിയും കരിമുഗളില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ രാജന്‍ സെല്‍വം (37) എന്നിവര്‍ ആണ് പോലീസ് പിടിയിലായത്.ഇവരില്‍ നിന്നും വില്‍പനയ്ക്കായി തയ്യാറാക്കിയ നിലയിലുള്ള നിരവധി പാക്കറ്റ് ഹാഷിഷും, കഞ്ചാവും, ലഹരി വസ്തുക്കള്‍ വിറ്റഴിച്ച് കിട്ടിയ 49,500 രൂപ, ഇല്‌ട്രോണിക്ക് ത്രാസ് തുടങ്ങയ വ കണ്ടെടുത്തു.

ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്കിടയില്‍ വില്‍പന നടത്തുവാനായി ഹാഷിഷും, കഞ്ചാവും ഇവര്‍ സ്റ്റോക്ക് ചെയ്തിരുന്നുവെങ്കിലും ഷാഡോ പോലീസ് പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് വില്‍പന നടത്താന്‍ കഴിയുന്നില്ലായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സംഘം 40 ശതമാനം ഓഫറിട്ട് വിറ്റഴിച്ചിരുന്നത്. സോഷ്യല്‍ മീഡിയകളായ വാട്‌സാപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിലെ ഗ്രൂപ്പുകള്‍ വഴിയാണ് വിറ്റഴിച്ച് കൊണ്ടിരുന്നത്, ലഹരി വിപണിയില്‍ ഇരുപത് ഗ്രാം തൂക്കം വരുന്ന രണ്ടായിരം രൂപ വിലയുള്ള ഒരു പാക്കറ്റ് കഞ്ചാവിന് ഓഫര്‍ കഴിഞ്ഞിട്ട് ആയിരത്തി ഇരുനൂറ് രൂപയായിരുന്നു സംഘം ഈടാക്കിയിരുന്നത്.

മുന്തിയ ഇടപാടുകാര്‍ക്കിടയില്‍ മാത്രമായിരുന്നു ഹാഷിഷ് വിറ്റഴിച്ചിരുന്നത്.ഡി സി പി ജെ ഹിമേന്ദ്രനാഥിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതികള്‍ പിടിയിലായത്.തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും എത്തിക്കുന്ന ഹാഷിഷും കഞ്ചാവും, രാജന്‍ സെല്‍വത്തിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയില്‍ നഗരത്തില്‍ ചുറ്റി സഞ്ചരിച്ചായിരുന്നു ലഹരി ഉപഭോഗ്ക്താക്കള്‍ക്കിടയില്‍ എത്തിച്ചിരുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സി ഐ അനന്ത ലാല്‍, ഷാഡോ എസ് ഐ എ ബി വിബിന്‍, ഷാഡോ പോലീസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്

Tomy Mathew

Tomy Mathew

Our Contributor help bring you the latest article around you


RELATED STORIES

Share it
Top