News

കടലോര സംരക്ഷണ ഫോക്കസ് ഗ്രൂപ്പിന് തുടക്കമാകുന്നു

കടലോര സംരക്ഷണ ഫോക്കസ് ഗ്രൂപ്പിന് തുടക്കമാകുന്നു
X

തൃശൂര്‍: കയ്പമംഗലം മണ്ഡലത്തില്‍ കടലോര സംരക്ഷണ ഫോക്കസ് ഗ്രൂപ്പിന് തുടക്കം. തീരദേശവാസികളുടെ പ്രശ്‌നങ്ങളും വിഷമതകളും കേള്‍ക്കുന്നതിനും അവര്‍ക്കാവശ്യമായ തീരദേശ സംരക്ഷണ പ്രവര്‍ത്തികള്‍ എന്തെല്ലാമാണെന്ന് മനസ്സിലാക്കുന്നതിനുമാണ് ഫോക്കസ് ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നത്. ലോക ബാങ്കിന്റെ ധന സഹായത്തോടെ തീരദേശ സംരക്ഷണ പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് മുന്നോടിയായികിലയുടെ നേതൃത്വത്തില്‍ കടലോര സംരക്ഷണം ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയും നടത്തി.

ചര്‍ച്ചയില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിനേഷ് വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ , കില മതിലകം ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it