പത്തനംതിട്ടയിൽ ഫാഷിസത്തെ ആട്ടിയകറ്റുന്ന നിലപാടെടുക്കും: എസ്ഡിപിഐ
പത്തനംതിട്ടയിൽ എസ്ഡിപിഐ നിലപാട് നിര്‍ണ്ണായകമാവുമാണ്. ആരു ജയിച്ചാലും നേരിയ ഭൂരിപക്ഷമേ നേടാനാകൂ. 2014ല്‍ രണ്ട് കൗണ്‍സിലർ മാത്രമുണ്ടായിരുന്ന എസ്ഡിപിഐക്ക് ഇന്ന് പത്തനംതിട്ട മണ്ഡലത്തിൽ നാല് നഗരസഭകളിലായി ഏഴ് കൗണ്‍സിലർമാരും മൂന്ന് പഞ്ചായത്തുകളില്‍ ഓരോ അംഗങ്ങളും അടക്കം പത്ത് ജനപ്രതിനിധികളുണ്ട്. 12 വാര്‍ഡുകളില്‍ തുച്ഛമായ വോട്ടുകള്‍ക്കാണ് പാര്‍ട്ടി പരാജയപ്പെട്ടത്.

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ ഫാഷിസത്തെ ആട്ടിയകറ്റുന്ന നിലപാട് കൈക്കൊള്ളുമെന്ന് എസ്ഡിപിഐ. നിലവിൽ എസ്ഡിപിഐ ആരെ പിന്തുണയ്ക്കുമെന്ന് ഇതുവരെയും വ്യകതമാക്കിയിട്ടില്ല. നാളെ മുതല്‍ 20 വരെ നടക്കുന്ന നിയമസഭ മണ്ഡലം കണ്‍വന്‍ഷനുകളിലാവും പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയെന്ന് ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
വിവേകമുള്ള ഒരു പ്രഖ്യാപനം വരുംദിവസങ്ങളിൽ പാർട്ടി നടത്തും. ആ നിലപാട് തികച്ചും സത്യസന്ധവും പ്രായോഗികവും ഫാഷിസത്തെ ആട്ടിയകറ്റുന്നതുമായ ഒരു തീരുമാനമായിരിക്കും. വോട്ടുകൾ ഏകോപിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. ഭിന്നതയിലൂടെയാണ് ഫാഷിസം എവിടെയും അധികാരത്തിൽ വന്നിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്തനംതിട്ട പാര്‍ലെന്റ് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നിലപാട് നിര്‍ണ്ണായകമാവുമാണ്. ആരു ജയിച്ചാലും നേരിയ ഭൂരിപക്ഷമേ നേടാനാകൂ. 2014ലെ തിരഞ്ഞെടുപ്പിൽ 11353 വോട്ട്‌നേടിയ എസ്ഡിപിഐ ഇത്തവണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പത്ത് മണ്ഡലങ്ങളില്‍ മാത്രം മല്‍സരരംഗത്തുണ്ടായാല്‍ മതിയെന്ന പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണ് പത്തനംതിട്ടയിലും പാര്‍ട്ടി മല്‍സരരംഗത്ത് ഇല്ലാത്തതെന്നും അദ്ദേഹം പറയുന്നു.
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്തവിധം പാര്‍ട്ടി ശക്തമാണ്. 2014ല്‍ രണ്ട് കൗണ്‍സിലറുമാര്‍ മാത്രമുണ്ടായിരുന്ന എസ്ഡിപിഐക്ക് ഇന്ന് പത്തനംതിട്ട പാര്‍ലമെന്റില്‍ നാല് നഗരസഭകളിലായി ഏഴ് കൗണ്‍സിലറുമാരും മൂന്ന് പഞ്ചായത്തുകളില്‍ ഓരോ അംഗങ്ങളും അടക്കം പത്ത് ജനപ്രതിനിധികളുണ്ട്. 12 വാര്‍ഡുകളില്‍ തുച്ഛമായ വോട്ടുകള്‍ക്കാണ് പാര്‍ട്ടി പരാജയപ്പെട്ടത്. പത്തനംതിട്ട ജില്ലയിലുള്ള നാല് നഗരസഭകളില്‍ മൂന്നിടത്തും എസ്ഡിപിഐക്ക് ജനപ്രതിനിധികളുണ്ട്. ഇതിനിടെ അവിശ്വാസം നേരിടേണ്ടവന്ന ഇരാറ്റുപേട്ട, പത്തനംതിട്ട, തിരുവല്ല, പന്തളം എന്നീ നഗരസഭകളില്‍ എസ്ഡിപിഐയുടെ നിലപാട് നിര്‍ണ്ണായകമാവുകയും ഏറെ ചര്‍ച്ചചെയ്യപ്പടുകയും ചെയ്തിരുന്നു. മാത്രമല്ല കഴിഞ്ഞ നിയമസഭ തിരിെഞ്ഞെടുപ്പില്‍ പിസി ജോർജ്ജിന്റെ പൂഞ്ഞാറിലെ വിജയം എസ്ഡിപിഐക്ക് കൂടി അവകാശപ്പെട്ടതാണ്. എസ്ഡിപിഐയുടെപരസ്യ പിന്തുണ ആവശ്യപ്പെട്ടജോര്‍ജ്ജിന് വേണ്ടി കൈമെയ് മറന്ന പ്രവര്‍ത്തനമാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൂഞ്ഞാറില്‍ നടത്തിയതെന്നും അൻസാരി ചൂണ്ടിക്കാട്ടി.
എസ്ഡിപിഐ പത്തനംതിട്ട ജില്ലാപ്രസിഡന്റ് അൻസാരി ഏനാത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പത്തനംതിട്ട പാര്‍ലെന്റ് തിരെഞ്ഞെടുപ്പില്‍ എസ്ഡിപിഐ നിലപാട് നിര്‍ണ്ണായകമാവുമാണ്. ആരു ജയിച്ചാലും നേരിയ ഭൂരിപക്ഷമേ നേടാനാകൂ. 2014ലെ ഇലക്ഷനില്‍ 11353 വോട്ട്‌നേടിയ എസ്ഡിപിഐ ഇത്തവണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പത്ത് മണ്ഡലങ്ങളില്‍ മാത്രം മല്‍സരരംഗത്തുണ്ടായാല്‍ മതിയെന്ന പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണ് പത്തനംതിട്ടയിലും പാര്‍ട്ടി മല്‍സരരംഗത്ത് ഇല്ലാത്തത്. എന്നാല്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്തവിധം പാര്‍ട്ടി ശക്തമാണ്. രണ്ട് കൗണ്‍സിലറുമാര്‍ മാത്രമുണ്ടായിരുന്ന 2014ല്‍ 11353 വോട്ട് നേടിയ എസ്ഡിപിഐക്ക് ഇന്ന് പത്തനംതിട്ട പാര്‍ലമെന്റില്‍ നാല് നഗരസഭകളിലായി ഏഴ് കൗണ്‍സിലറുമാരും മൂന്ന് പഞ്ചായത്തുകളില്‍ ഓരോ അംഗങ്ങളും അടക്കം പത്ത് ജനപ്രതിനിധികള്‍ ഉണ്ട്. 12 വാര്‍ഡുകളില്‍ തുച്ഛമായ വോട്ടുകള്‍ക്കാണ് പാര്‍ട്ടി പരാജയപ്പെട്ടത്. പത്തനംതിട്ട ജില്ലയിലുള്ള നാല് നഗരസഭകളില്‍ മൂന്നിടത്തും എസ്ഡിപിഐക്ക് ജനപ്രതിനിധികളുണ്ട്. ഇതിനിടെ അവിശ്വാസം നേരിടേണ്ടവന്ന ഇരാറ്റുപേട്ട, പത്തനംതിട്ട, തിരുവല്ല, പന്തളം എന്നീ നഗരസഭകളില്‍ എസ്ഡിപിഐയുടെ നിലപാട് നിര്‍ണ്ണായകമാവുകയും ഏറെ ചര്‍ച്ചചെയ്യപ്പടുകയും ചെയ്തിരുന്നു. മാത്രമല്ല കഴിഞ്ഞ നിയമസഭ തിരിെഞ്ഞെടുപ്പില്‍ പിസി ജോർജ്ജിന്റെ പൂഞ്ഞാറിലെ വിജയം എസ്ഡിപിഐക്ക് കൂടി അവകാശപ്പെട്ടതാണ്. എസ്ഡിപിഐയുടെപരസ്യ പിന്തുണ ആവശ്യപ്പെട്ടജോര്‍ജ്ജിന് വേണ്ടി കൈമെയ് മറന്ന പ്രവര്‍ത്തനമാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൂഞ്ഞാറില്‍ നടത്തിയത്.
നിലവിൽഎസ്ഡിപിഐ ആരെ പിന്തുണയ്ക്കും എന്ന് ഇതുവരെയും വ്യകതമാക്കിയിട്ടില്ല. ഏപ്രല്‍ 15 മുതല്‍ 20 വരെ നടക്കുന്ന നിയമസഭ മണ്ഡലം കണ്‍വന്‍ഷനുകളിലാവും പാര്‍ട്ടി നിലപാട് വ്യക്തമാക്കും.
വിവേകമുള്ള ഒരു പ്രഖ്യാപനം വരുംദിവസങ്ങളിൽ #SDPI, നടത്തും.
ഞങ്ങൾ എടുക്കുന്നതും നിങ്ങളെ അറിയിക്കുന്നതുമായ
ആ നിലപാട് തികച്ചും സത്യസന്ധവും പ്രായോഗികവും ഫാഷിസത്തെ ആട്ടിയകറ്റുന്നതുമായ ഒരു തീരുമാനമായിരിക്കും.
വോട്ടുകൾ ഏകോപിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം.....
ഓർക്കുക ഭിന്നതയിലൂടെയാണ് ഫാഷിസം എവിടെയും
അധികാരത്തിൽ വന്നിട്ടുള്ളത്.....
വിശ്വസ്തതയോടെ,
അൻസാരി ഏനാത്ത്
SDPI പത്തനംതിട്ട ജില്ലാ പ്രസിഡൻറ്
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT