Kerala News

രാഹുലിന്റെ വരവോടെ കേരളത്തില്‍ എല്‍ഡിഎഫിന്റെ പ്രസക്തി നഷ്ടപ്പെട്ടു: കെ മുരളീധരന്‍

സിപിഎമ്മിന്റെ കോലീബി സഖ്യമെന്ന പ്രചാരണം തകര്‍ന്നിരിക്കുകയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടതുമുന്നണിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുലിന്റെ വരവോടെ കേരളത്തില്‍ എല്‍ഡിഎഫിന്റെ പ്രസക്തി നഷ്ടപ്പെട്ടു: കെ മുരളീധരന്‍
X

വടകര: രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകരില്‍ വലിയ ആവേശം ഉണ്ടാക്കിയിരിക്കുകയാണെന്ന് വടകര മണ്ഡലം സ്ഥാനാര്‍ഥി കെ മുരളീധരന്‍. കേരളത്തില്‍ നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രി ഉണ്ടാകുന്നത് അങ്ങേയറ്റം ആവേശകരമാണ്. ഇതോടെ സിപിഎമ്മിന്റെ കോലീബി സഖ്യമെന്ന പ്രചാരണം തകര്‍ന്നിരിക്കുകയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടതുമുന്നണിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന്റെ വരവോടെ കേരളത്തിലെ ഇരുപതു സീറ്റും യുഡിഎഫ് തൂത്തുവാരുമെന്നും അതിന്റെ അലയൊലികളാണ് കേരളത്തിലെങ്ങും കാണുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ ചെങ്കോട്ടയെന്ന് പറയുന്ന തലശ്ശേരി മേഖലയില്‍ ഊഷ്മളമായ സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്നും അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള ജനങ്ങളുടെ വികാരമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it