ഇരിക്കൂറില്‍ ആഹ്ലാദപ്രകനടത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകന് പൊള്ളലേറ്റു
കണ്ണാടിപ്പറമ്പില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകനും സുഹൃത്തിനും പരിക്കേറ്റു
കണ്ണൂര്‍: ലോക്‌സഭാ മണ്ഡലത്തിലെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ഗുരുതരപരിക്കേറ്റു. ഇരിക്കൂര്‍ സ്വദേശിയെയാണ് 80 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയാണു സംഭവം. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
അതിനിടെ, കണ്ണാടിപ്പറമ്പില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകനും സുഹൃത്തിനും പരിക്കേറ്റു. ആഹ്ലാദപ്രകടനം കഴിഞ്ഞുവരികയായിരുന്നവര്‍ തീപ്പെട്ടി കമ്പനിക്കു സമീപം ബൈക്കില്‍ വരികയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഷംനാസിനെ ഇരുമ്പുപൈപ്പ് ആക്രമിക്കുകയായിരുന്നു. സഹയാത്രികനനായ അബ്ദുല്ലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കണ്ണൂര്‍ എകെജി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലൂപ്പി സ്വദേശികളായ നുഅ്മാന്‍, ഫവാസ്, ഷിഫാസ്, അജ്മല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. അതിനിടെ, എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് നാല് യുഡിഎഫ് പ്രവര്‍ത്തകരും ആശുപത്രിയില്‍ ചികില്‍സ തേടി.
RELATED STORIES
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 20 പേരെ പുറത്തെടുത്തു;...
28 March 2023 8:46 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMTഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍...
27 March 2023 6:38 AM GMTഇന്നസെന്റിന്റെ മൃതദേഹം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന്;...
27 March 2023 4:47 AM GMTസ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMT