റിപ്പോർട്ട് നൽകിയില്ല; കെഎസ്ഇബി ചെയർമാന് കാരണം കാണിക്കൽ നോട്ടീസ്
വൈദ്യുതി പോസ്റ്റുകളിലെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും എഴുത്തും നീക്കം ചെയ്തതു സംബന്ധിച്ച റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറാണ് നോട്ടീസ് നൽകിയത്.
BY SDR15 April 2019 1:04 PM GMT

X
SDR15 April 2019 1:04 PM GMT
തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളിലെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും എഴുത്തും നീക്കം ചെയ്തതു സംബന്ധിച്ച റിപ്പോർട്ട് നൽകാതിരുന്ന കെഎസ്ഇബി ചെയർമാന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഷോകോസ് (കാരണം കാണിക്കൽ) നോട്ടീസ് നൽകി.
വൈദ്യുതി പോസ്റ്റുകളിൽ നിന്ന് പോസ്റ്ററുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ നീക്കം ചെയ്ത് റിപ്പോർട്ട് നൽകാൻ 15 ദിവസം മുമ്പാണ് കെഎസ്ഇബി ചെയർമാന് തിരഞ്ഞെടുപ്പ് വിഭാഗം ആദ്യം കത്തു നൽകിയത്. മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് റിപ്പോർട്ട് ആവശ്യപ്പെട്ട് മറ്റൊരു കത്തും നൽകി.
രണ്ടിനും മറുപടി ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ഷോകോസ് നോട്ടീസ് നൽകിയത്. ചെയർമാന്റെ മറുപടി ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT