തിരഞ്ഞെടുപ്പ് പ്രചരണം; പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്
12ന് കേരളത്തിലെത്തുന്ന മോദി തിരുവനന്തപുരത്തും കോഴിക്കോടും സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കും.

തിരുവനന്തപുരം: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. 12ന് കേരളത്തിലെത്തുന്ന മോദി തിരുവനന്തപുരത്തും കോഴിക്കോടും സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കും. കോഴിക്കോട് വൈകീട്ട് അഞ്ചിനും തിരുവനന്തപുരത്ത് വൈകീട്ട് ഏഴിനുമാണ് മോദി സംസാരിക്കുക.
മോദിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ദേശീയ നേതാക്കളുടെ വൻനിരയാണ് കേരളത്തിലേക്ക് വരുന്നത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ എട്ടിനും സംസ്ഥാനത്ത് പര്യടനം നടത്തും. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആര്‍ കെ സിങും ഒന്‍പതിനും സുഷമാ സ്വരാജ് 11നും രാജ്‌നാഥ് സിങ് 13നും കേരളത്തിലെത്തി വിവിധ മണ്ഡലങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. നിതിന്‍ ഗഡ്കരി 15നും നിര്‍മ്മലാ സീതാരാമന്‍ 16നും പീയൂഷ് ഗോയല്‍ 19നും മുഖ്താര്‍ അബ്ബാസ് നഖ്‌വി 20നും കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
അതേസമയം, രാഹുൽ ഗാന്ധി മൽസരിക്കുന്ന വയനാട്ടിൽ പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ എൻഡിഎ സ്ഥാനാർഥിക്കു വേണ്ടി മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും എത്തുമെന്നും സൂചനയുണ്ട്. അടുത്തിടെ തൃശൂരിലും കൊല്ലത്തും നടന്ന ബിജെപി പരിപാടികളിൽ മോദി പങ്കെടുത്തിരുന്നു.
RELATED STORIES
ഗുജറാത്ത് കലാപം; കൂട്ട ബലാല്സംഗം, കൂട്ടക്കൊല കേസുകളില് 26 പേരെയും...
2 April 2023 8:30 AM GMTവേളാങ്കണി തീര്ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMT