Kerala News

ആലപ്പുഴ കട്ടച്ചിറ സെന്‍റ് മേരീസ് പള്ളിയില്‍ ഇരു വിഭാ​ഗവും ഏറ്റുമുട്ടി

ആലപ്പുഴ കട്ടച്ചിറ സെന്‍റ് മേരീസ് പള്ളിയില്‍ ഇരു വിഭാ​ഗവും ഏറ്റുമുട്ടി
X

കാ​യം​കു​ളം: സു​പ്രീം​കോ​ട​തി വി​ധിയിലൂടെ ഒാ​ര്‍​ത്ത​ഡോ​ക്​​സ്​ പ​ക്ഷ​ത്തി​ന്​ സ്വ​ന്ത​മാ​യ ക​റ്റാ​നം ക​ട്ട​ച്ചി​റ സെന്‍റ്​ മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളിയില്‍ വീണ്ടും ഇരുവിഭാ​ഗവും ഏറ്റുമുട്ടി. രാവിലെ കുര്‍ബാനക്കെത്തിയ ഒാ​ര്‍​ത്ത​ഡോ​ക്​​സ്​ വിഭാഗവും സ്ഥലത്ത് എത്തിയ യാ​ക്കോ​ബാ​യ വിഭാഗവുമാണ് സംഘർഷത്തിലേർപ്പെട്ടത്. കുർബാനയ്ക്ക് ഇടവകാം​ഗങ്ങളല്ലാത്തവർ പള്ളിയിൽ പ്രവേശിച്ചെന്നാരോപിച്ചാണ് യാക്കോബായ വിഭാ​ഗം പ്രതിഷേധമുയർത്തിയത്. തുടർന്ന് സംഘർഷം രൂക്ഷമായതോടെ പോലിസ് സ്ഥലത്തെത്തി. ഇടവകാംഗങ്ങളുടെ പട്ടികയിലുള്ളവര്‍ മാത്രമേ പള്ളിയില്‍ പ്രവേശിക്കാവൂ എന്ന് നേരത്തെ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

ഇന്നലെ ക​ന​ത്ത പോലിസ്​ കാവലിലായിരുന്നു പള്ളി ഒാർത്തഡോക്സ് പക്ഷത്തിന് കൈമാറുന്ന സു​പ്രീം​കോ​ട​തി വി​ധി നടപ്പാക്കിയത്. പ​ള്ളി​ക്ക്​ മുമ്പിൽ പ്രതിഷേധവുമായെത്തിയ യാ​ക്കോ​ബാ​യ​ക്കാ​രെ ത​ട​ഞ്ഞാ​യിരുന്നു ഒാ​ര്‍​ത്ത​ഡോ​ക്​​സ്​​പ​ക്ഷ വി​കാ​രി​െ​യ​യും സം​ഘ​ത്തെ​യും പ​ള്ളി​യി​ല്‍​ പ്ര​വേ​ശി​പ്പി​ച്ച​ത്. സു​പ്രീം​കോ​ട​തി​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ താ​ക്കോ​ല്‍ കൈ​മാ​റ​ണ​മെ​ന്ന ആ​വ​ശ്യം യാ​ക്കോ​ബാ​യ​ക്കാ​ര്‍ അം​ഗീ​ക​രി​ക്കാ​ത്തതാ​ണ്​ ബ​ല​പ്ര​യോ​ഗ​ത്തി​ന്​ കാ​ര​ണ​മാ​യ​ത്. വി​ധി അം​ഗീ​ക​രി​ക്കാ​ന്‍ ത​യ്യാ​റാ​ണെ​ന്നും എ​ന്നാ​ല്‍ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വി​ശ്വാ​സി​ക​ള്‍​ക്ക്​ പ​ള്ളി​യി​ല്‍ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു യാ​ക്കോ​ബാ​യ​ക്കാ​രു​ടെ ആ​വ​ശ്യം.

ആ​ഗ​സ്​​റ്റ്​ 15 വ​രെ പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥ​ന​യു​മാ​യി ക​ഴി​യാ​നാ​ണ്​ ഒാ​ര്‍​ത്ത​ഡോ​ക്​​സ്​ പ​ക്ഷ​ത്തി​​​െന്‍റ തീ​രു​മാ​നം. അ​തേ​സ​മ​യം, നീ​തി​കി​ട്ടും​വ​രെ പ​ള്ളി​ക്ക്​ മു​ന്നി​ലെ പ്രാ​ര്‍​ഥ​ന​സ​മ​രം ശ​ക്​​തി​പ്പെ​ടു​ത്തു​മെ​ന്ന്​ യാ​േ​​ക്കാ​ബാ​യ പ​ക്ഷ​വും പ​റ​യുന്നു.

Next Story

RELATED STORIES

Share it